Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞീഴൂർ നിത്യസഹായകൻ ട്രസ്റ്റിന്റെ അമ്മവീട് അഗതിമന്ദിരത്തിലേക്ക് 105 വയസ്സുള്ള ഏലിക്കുട്ടി ഉലഹന്നാനും

05 Feb 2025 20:25 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:ഞീഴൂർ നിത്യസഹായകൻ ട്രസ്റ്റിന്റെ അമ്മവീട് അഗതിമന്ദിരത്തിലേക്ക് കുറവിലങ്ങാട് പകലോമറ്റം കോളനിയിൽ താമസിക്കുന്ന ശാരീരിക വെല്ലുവിളികളാലും പ്രായാധിക്യത്താലും അവശത അനുഭവിക്കുന്ന 105 വയസ്സുള്ള ഏലിക്കുട്ടി ഉലഹന്നാനെ ഏറ്റെടുത്തു.

മരുമകൾ അംബികയോടൊപ്പം താമസിച്ചിരുന്ന ഏലിക്കുട്ടി അമ്മയ്ക്ക് അഞ്ച് മക്കളാണ്, അവരിൽ നാലുപേർ മരണമടഞ്ഞു. ഒരാൾ ശാരീരികമായി അവശതയിലാണ്. മരുമകൾ അംബിക വീണ് കാല് പ്ലാസ്റ്റർ ഇട്ട നിലയിൽ ആയതിനാലും മറ്റു പലവിധ രോഗങ്ങളാലും അവശത അനുഭവിക്കുന്നതുകൊണ്ട് അംബികയ്ക്ക് സ്വന്തം കാര്യം പോലും നിർവഹിക്കാൻ സാഹചര്യം ഇല്ല. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട അംബിക, അമ്മച്ചിയുടെ പരിചരണത്തിനായി മറ്റു മാർഗ്ഗങ്ങൾ അന്വേഷിക്കവേ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ശ്രീമതി ലതിക സാജുവിന്റെ അഭ്യർത്ഥനപ്രകാരം ഞീഴൂർ കാട്ടാമ്പാക്ക് നിത്യസഹായകൻ പ്രവർത്തകരെ വിവരം അറിയിക്കുകയും, ട്രസ്റ്റ്‌ പ്രവർത്തകർ ഏലിക്കുട്ടി അമ്മച്ചിയുടെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ച് അറിഞ്ഞ് അമ്മച്ചിയെ ട്രസ്റ്റിന്റെ അമ്മ വീട്ടിലേക്ക് ഏറ്റെടുത്തു. അമ്മവീടിന്റെ സെക്രട്ടറി സിന്ധു വി.കെ യുടെ 51ാം ജന്മദിനത്തിൽ ദൈവം തന്ന നിധിയാണ് 105 വയസ്സുള്ള ഏലിക്കുട്ടിയമ്മ എന്ന് സിന്ധു പറഞ്ഞു.

ട്രസ്റ്റ് പ്രസിഡൻറ് അനിൽ ജോസഫ്, തോമസ് അഞ്ചമ്പിൽ, സുരേന്ദ്രൻ കെ.കെ, ജയശ്രീ, ജോമിൻ ചാലിൽ, പോൾ മങ്കുഴിക്കരി, ചാക്കോച്ചൻ കുര്യന്തടം, ജെയിംസ് കാവാട്ടുപറമ്പിൽ, ജീവൻ വെട്ടിമല, ജയ്സൺ പാലായിൽ, കെയർടേക്കർ റീത്ത ജയ്സൺ എന്നിവർ ഏറ്റെടുക്കൽ ചടങ്ങിന് നേതൃത്വം നൽകി.







Follow us on :

More in Related News