Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം ജില്ലക്കാരായ മുതിർന്ന ഖത്തർ പ്രവാസികളെ ഡോം ഖത്തർ ആദരിക്കുന്നു.

11 Jun 2024 04:35 IST

- ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രവാസി പൊതു കൂട്ടായ്മ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ), മലപ്പുറം ജില്ലാ പിറവി ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലക്കാരായ മുതിർന്ന ഖത്തർ പ്രവാസികളെ ആദരിക്കുന്നു.


ജൂൺ 18 ന് ഐ.സി.സി അശോക ഹാളിൽ വെച്ച് നടത്തുന്ന മൽഹാർ - മലപ്പുറം ഹാർമണി 2024 കലാ സാസ്കാരിക സംഗമത്തിൽ വെച്ചാണ് ഖത്തറിൽ ഏറ്റവും കൂടുതൽ കാലയളവ് പൂർത്തിയാക്കിയ മലപ്പുറം ജില്ലക്കാരായ പ്രവാസികളെ ആദരിക്കുന്നത്. 42 വർഷത്തിലധികം ഖത്തറിൽ പൂർത്തീകരിച്ചവർക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. 

അപേക്ഷകളിൽ നിന്നും എറ്റവും അനുയോജ്യരായവരെ ഡോം ഖത്തർ തിരഞ്ഞെടുക്കുന്നതായിരിക്കും.

താഴെ കൊടുക്കുന്ന ഗൂഗിൾ ഫോം ഉപയോഗിച്ച് അപേക്ഷ ജൂൺ 15 നു മുൻപായി സമർപ്പിക്കണം. 


https://forms.gle/TWUfNnmCXVCmUJbS9


Follow us on :

More in Related News