Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2025 20:46 IST
Share News :
കടുത്തുരുത്തി: ജില്ലാതല ഓണാഘോഷം സെപ്റ്റംബർ മൂന്നുമുതൽ എട്ടുവരെ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ജില്ലാതല ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന് വൈകിട്ട് ആറുമണിക്ക് തിരുനക്കര മൈതാനത്തു നടക്കും. ഓണാഘോഷത്തോടനുബന്ധിച്ചു വൈവിധ്യമാർന്ന കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. സമാപനത്തോടനുബന്ധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നടൻ വിജയരാഘവന് സ്വീകരണമൊരുക്കും. വർണാഭമായ ഘോഷയാത്രയും സംഘടിപ്പിക്കും. ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും കോട്ടയം നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിലാണ് ജില്ലാതല ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.
വിപഞ്ചിക കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാകളക്ടർ ചേതൻകുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, എ.ഡി.എം. എസ്. ശ്രീജിത്ത്, സബ് കളക്ടർ ആയുഷ് ഗോയൽ, കോട്ടയം നഗരസഭാംഗം അഡ്വ. ഷീജ അനിൽ, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ.ആർ. അജയ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, ഡി.ടി.പി.സി. സെക്രട്ടറി ആതിര സണ്ണി, ദർശന കൾച്ചറൽ അക്കാദമി ഡയറക്ടർ എമിൽ പുലിക്കാട്ടിൽ, ചലച്ചിത്രനിർമാതാവ് പ്രേം പ്രകാശ്, പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, സെക്രട്ടറി ജോബിൻ സെബാസ്റ്റിയൻ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.