Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫലസ്തിൻ്റെ ഭാവി: സെമിനാർ സംഘടിപ്പിച്ചു

25 Aug 2025 18:56 IST

UNNICHEKKU .M

Share News :

മുക്കം: തനിമ കലാ സാഹിത്യ വേദി കൊടുവള്ളി ചാപ്റ്റർ പലസ്തീന്റെ ഭാവി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൊടുവള്ളി സ്വർണ ഭവനിൽ സംഘടിപ്പിച്ച സെമിനാർ ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ വേദിയായി. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തനിമ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് വാവാട് അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.സി.എ നാസർ (മീഡിയവൺ ടിവി, മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഓപറേഷൻസ് മേധാവി)മുഖ്യ പ്രഭാഷണം നടത്തി. ഫലസ്തീൻ ജനതയുടെ അന്തിമ വിജയം ഏറെ അകലെയല്ലെന്ന് എം.സി.എ നാസർ അഭിപ്രായപ്പെട്ടു.എം.സി.എ നാസറിന് തനിമയുടെ ഉപഹാരം പി.ടി.എ റഹീം എം.എൽ.എ കൈമാറി.എഴുത്തുകാരായ വി.മുഹമ്മദ് കോയ, ബാപ്പു വാവാട്, നൗഫൽ കരുവൻപോയിൽ തുടങ്ങിയവർ സംസാരിച്ചു.ഷംസീർ ഷാൻ സ്വാഗതവും തനിമ ചാപ്റ്റർ സെക്രട്ടറി കെ.പി.സി.സാലിഹ് നന്ദിയും പറഞ്ഞു.


:

പടം:തനിമ കലാ സാഹിത്യ വേദി കൊടുവള്ളി ചാപ്റ്റർ സംഘടിപ്പിച്ച പലസ്തീന്റെ ഭാവി സെമിനാറിൽ മാധ്യമ പ്രവർത്തകൻ എം.സി.എ. നാസർ സംസാരിക്കുന്നു



(25-8-2025)

Follow us on :

More in Related News