Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണകുന്നം മുല്ലേക്കേരി ജുമാ മസ്‌ജിത് പള്ളി പൊതുയോഗത്തിലെ തർക്കം;പുറത്തിറങ്ങിയ ശേഷം ഉണ്ടായ വാക്കേറ്റത്തിൽ മൂന്ന് പേർക്ക് പരിക്ക്.

13 Oct 2024 20:54 IST

- santhosh sharma.v

Share News :


തലയോലപ്പറമ്പ്: മണകുന്നം മുല്ലേക്കേരി ജുമാ മസ്‌ജിത് പള്ളിയിൽ പൊതുയോഗം കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ പൊതുയോഗത്തിൽ വച്ചുണ്ടായ തർക്കത്തെ തുടർന്നുള്ള വിരോധത്തിൽ മഹല്ല് അംഗവും

പള്ളിക്കമ്മറ്റി അംഗങ്ങളും തമ്മിലുണ്ടായ വാക്കേറ്റത്തിൽ മൂന്ന് പേർക്ക് പരിക്ക്. മഹല്ല് അംഗം പാലാം കടവ് മുകുളം പറമ്പിൽ ഷമീർ (46), പള്ളിക്കമ്മറ്റി അംഗങ്ങളായ പാലാംകടവ് കിഴക്കേ അയ്മനം വീട്ടിൽ ഷിജീർ (35), പാലാം കടവ് തോപ്പിൽ വീട്ടിൽ നിഷാദ്(44) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വെകിട്ട് 3 മണിയോടെയാണ് സംഭവം. മൂവരും വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊതുയോഗശേഷം പള്ളിക്ക് പുറത്തേക്ക് ഇറങ്ങിയ തന്നെ കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ നാല് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് കാട്ടി ഷമീറും പൊതുയോഗം കഴിഞ്ഞ് പുറത്തിറങ്ങിയ തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്ന്  കാട്ടി ഷിജീറും പോലീസിൽ പരാതി നൽകുകയായിരുന്നു.സംഭവത്തിൽ ഷമീറിൻ്റെ പരാതിയിൽ നിഷാദ്, ഷിജീർ, റിയാസ് ,അനസ്സ്

 എന്നിവർക്കെതിരേയും കെ.എ ഷിജീറിന് മർദനമേറ്റെന്ന പരാതിയിൽ ഷെമീർ, കൊച്ചുണ്ണി, അബ്ദുൾ ഖാദർ ,മുഹമ്മദ് എന്നിവർക്കെതിരെയും കേസെടുത്തതായി തലയോലപ്പറമ്പ് പോലീസ് പറഞ്ഞു.




Follow us on :

More in Related News