Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇങ്ങനെ ആരോപണം നേരിടുന്ന ഒരാള്‍ക്ക് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. നടിയുടെ വെളിപ്പെടുത്തല്‍ മനോവിഷമമുണ്ടാക്കി: അനൂപ് ചന്ദ്രന്‍

25 Aug 2024 09:36 IST

Shafeek cn

Share News :

കൊച്ചി: യുവനടിയുടെ വെളിപ്പെടുത്തലുകള്‍ മനോവിഷമമുണ്ടാക്കിയെന്ന് നടന്‍ അനൂപ് ചന്ദ്രന്‍. ഇങ്ങനെ ആരോപണം നേരിടുന്ന ഒരാള്‍ക്ക് എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു. സിദ്ദിഖിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എഎംഎംഎ അധ്യക്ഷന് മെയില്‍ അയച്ചിരുന്നു. ഇതിന് മറുപടി ലഭിച്ചില്ലെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു.


ഇരയോട് കരുണ കാണിക്കണം. ഇക്കാര്യത്തില്‍ ഇന്ന് മാധ്യമങ്ങളെ കാണാനിരുന്നതാണ്. ഇത്രയും ഭീകരമായ സ്റ്റേറ്റ്മെന്റാണ് ഉണ്ടായത്. അങ്ങനെയൊരാളാണോ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതെന്നും അനൂപ് ചന്ദ്രന്‍ ചോദിച്ചു. നടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് സിദ്ദിഖിന്റെ രാജി. എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് താന്‍ രാജിവെക്കുന്നതായി ഇന്ന് രാവിലെയാണ് സിദ്ദിഖ് അറിയിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സ്വമേധയ രാജിവെക്കുകയാണെന്നാണ് സിദ്ദിഖ് അറിയിച്ചു. ഇന്ന് എഎംഎംഎ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്.


രാജിക്കത്ത് എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിന് കൈമാറി കൈമാറി. 'എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാന്‍ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ', എന്നാണ് രാജിക്കത്തിലെ പരാമര്‍ശം.


പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടി രേവതി സമ്പത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിദ്ദിഖ് ഇപ്പോള്‍ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവര്‍ പറഞ്ഞു. സ്വയം കണ്ണാടി നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു.


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും തുടര്‍ന്നുള്ള പ്രതികരണത്തിനും പിന്നാലെ എഎംഎംഎയ്ക്കും സിദ്ദിഖിനുമെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെ് സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയിരുന്നു.



Follow us on :

More in Related News