Mon May 26, 2025 12:58 AM 1ST
Location
Sign In
10 Nov 2024 08:03 IST
Share News :
ചെന്നൈ: നടന്‍ ദില്ലി ഗണേഷ് (80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകര്‍ക്കിടയില്‍ തന്റേതായ ഒരു പ്രത്യേക ഇടം ദില്ലി ഗണേഷ് നേടിയിട്ടുണ്ട്. 1979ല്‍ പാസി എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രത്യേക പുരസ്‌കാരം ലഭിച്ചു.
തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും ദില്ലി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. അവ്വൈ ഷണ്മുഖി, നായകന്‍, സത്യാ, മൈക്കല്‍ മദന കാമ രാജന്‍, സാമി,പ്രിയമാനവളേ, അയന്‍, തമിഴൻ തുടങ്ങി നിരവധി തമിഴ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കാലാപാനി, കൊച്ചി രാജാവ്, പോക്കിരി രാജ, മനോഹരം തുടങ്ങിയ മലയാള സിനിമകളിലും ദില്ലി ഗണേഷ് അഭിനയിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.