Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടാനകളുടെ ആക്രമണം നിരന്തരമായി ഉണ്ടായിട്ടും സർക്കാർ നിസ്സംഗതയുടെ പാരമ്യതയിൽ തുടരുന്നു : വി ഡി സതീശൻ

15 Apr 2025 15:48 IST

WILSON MECHERY

Share News :


ചാലക്കുടി: അതിരപ്പിള്ളി മേഖലയിൽ കാട്ടാനകളുടെ ആക്രമണം നിരന്തരമായി ഉണ്ടായിട്ടും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മൂന്നു മരണം ഉണ്ടായിട്ടും സർക്കാർ നിസ്സംഗതയുടെ പാരമ്യത്തിൽ തന്നെ തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അതിരപ്പിള്ളി വഞ്ചിക്കടവിൽ വച്ച് രണ്ടുപേർ കാട്ടാനകളുടെ ആക്രമണത്തിൽ കൊലചെയ്യപ്പെട്ടതിനെ തുടർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്. ഇതുവരെയും ഈ മേഖലയിൽ ജില്ലാ കളക്ടർ സന്ദർശനം പോലും നടത്തിയിട്ടില്ല. വന്യമൃഗങ്ങളുടെ ആക്രമണ സാധ്യതയുള്ള മേഖലകൾ കൃത്യമായി തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകാൻ പോലും സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് തന്നെ വനം വകുപ്പിന്റെ അനാസ്ഥയെയാണ് സൂചിപ്പിക്കുന്നത്. വന്യ മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ വനം വകുപ്പും വനവകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും അതി ദയനീയമായി പരാജയപ്പെട്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Follow us on :

More in Related News