Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2025 23:30 IST
Share News :
തലയോലപ്പറമ്പ്: മലയാളത്തിലെ വിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ 31-ാംമത് ചരമദിനമായ ജൂലൈ 5 വിപുലമായ പരിപാടികളോടെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ഫെഡറൽ ബാങ്ക്, ബഷീർ അമ്മ മലയാളം, എം ടി വി ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ ബഷീറിൻ്റെ ജന്മനാടായ തലയോലപ്പറമ്പിൽ ആചരിക്കും.
രാവിലെ 9.30 ന് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിനുള്ളിൽ ബഷീർ ഉപയോഗിച്ചിരുന്ന ചാരുകസേരയിൽ ബഷീർ ഛായചിത്രത്തിൽ സമിതി പ്രവർത്തകരും ബാങ്ക് ജീവനക്കാരും പുഷ്പാർച്ചനയും ബഷീർ കൃതികളുടെ വായനയും നടത്തും. വൈകിട്ട് 4 ന് ഫെഡറൽ നിലയത്തിൻ്റെ മുൻവശത്ത് സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ബഷീർ അനുസ്മാരണ സമ്മേളനം കേരള നിയമസഭ പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ ഉത്ഘാടനം ചെയ്യും. ബഷീർ സ്മാരക സമിതിയുടെ ബഷീർ ബാല്യകാലസഖി പുരസ്കാരം നോവലിസ്റ്റ് കെ.വി. മോഹൻ കുമാറിനും ബഷീർ അമ്മ മലയാളം പുരസ്കാരം വൈക്കം സ്വദേശിയും ചലച്ചിത്ര സംവിധായകനുമായ തരുൺ മൂർത്തിക്കും ചടങ്ങിൽ പ്രതിപക്ഷ നേതാവ് സമ്മാനിക്കും. പ്രശസ്തിപത്രം കാൻസർ രോഗ ചികിത്സ വിദഗ്ധൻ കേരള ശ്രീ ഡോ. വി.പി. ഗംഗാധരനും അവാർഡ് തുക സി.കെ. ആശ എം.എൽ.എ. യും കൈമാറും.
ആർട്ടിസ്റ്റ് ശ്രീജേഷ് ഗോപാൽ രൂപ കൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും 10001 രൂപ ക്യാഷ് അവാർഡും മാണ് ബഷീർ പുരസ്കാരങ്ങൾ. സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ.എ. അബ്ദുൾ ഹക്കിം ബഷീർ അനുസ്മരണം നടത്തും സമിതി വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ ആമുഖ പ്രസംഗവും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ചെയർപേഴ്സൺ ഡോ. എസ്. ലാലി മോൾ ആദരപ്രഭാഷണവും നടത്തും. ഫെഡറൽ ബാങ്ക് സോണൽ വൈസ് പ്രസിഡൻ്റ് നിഷ കെ. ദാസ്, ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, ഫെഡറൽ ബാങ്ക് ബ്രാഞ്ച് ഹെഡ് സംഗീത സിന്ധ്യ ലയണൽ , എം ടി വി ഫൗണ്ടേഷൻ സെക്രട്ടറി ആര്യ കരുണാകരൻ, ഭാരവാഹികളായ മോഹൻ ഡി. ബാബു, എം.ഡി. ബാബുരാജ്, അബ്ദുൾ ആപ്പാഞ്ചിറ, കെ.എം. ഷാജഹാൻ, ഡോ. യു . ഷം ല , അഡ്വ. ടോമി കല്ലാനി , പ്രൊഫ. കെ.എസ്. ഇന്ദു, മനോജ് ഡി.വൈക്കം , ഡോ.അംബിക എ. നായർ, എൻ.വി.പ്രദീപ് കുമാർ, ഡോ. എസ്. പ്രീതൻ, ഡി. കുമാരി കരുണാകരൻ, സി.ജി. ഗിരിജൻ, ഡോ. ഏ.ജി. രേഖ, രാജേഷ് ജോർജ്ജ് ജേക്കബ്, ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജ, ആരിഫ, സുബൈദ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.