Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലിംഗ നീതിയും സാമൂഹ്യ നീതിയും നടപ്പിലായാൽ മാത്രമേ ജനാധിപത്യം വികസിതമാവൂ: ഇ.എസ്.ബിജിമോൾ

06 Feb 2025 23:00 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ലിംഗ നീതിയും സാമൂഹ്യ നീതിയും നടപ്പിലായാൽ മാത്രമേ ജനാധിപത്യം അർത്ഥപൂർണ്ണമാവുകയു ള്ളൂവെന്ന് മുൻ എം.എൽ എ ഇ.എസ്. ബീജിമോൾ പറഞ്ഞു.സ്വതന്ത്ര മനുഷ്യരായി സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ളവരായി പെൺകുട്ടികൾ മുന്നോട്ടു വരുമ്പോൾ മാത്രമാണ് സമൂഹത്തിന്റെ യാഥാസ്ഥിതിക ഫ്രെയിമിനകത്തു നിന്ന് മുക്തരാകാൻ കഴിയൂ. കമ്പോളത്തിന്റെ ഇരകളാകാതെ അനീതികൾക്കെതിരെ ശബ്ദിക്കാനും നോ പറയേണ്ടിടത്ത് ഉറച്ചു പറയാനും പെൺകുട്ടികൾക്ക് കഴിയണമെന്നും ബിജിമോൾ പറഞ്ഞു.

അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ കെല്പുള്ള സ്വതന്ത്ര പൗരകളായി വളരുമ്പോഴാണ് ലിംഗനീതിയും ജനാധിപത്യവും സാധ്യമാക്കാൻ കഴിയൂ.ലിംഗനീതിയെന്നത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല അത് മുഴുവൻ മനുഷ്യർക്കും അവകാശപ്പെട്ട സാമൂഹ്യ നീതിയാണ്.മേപ്പയ്യൂർ ഫെസ്റ്റ് ജനകീയ സാംസ്കാരികോത്സവത്തിൻ്റെ ഭാഗമുള്ള ലിംഗസമത്വം സാമൂഹ്യനീതി ജനാധിപത്യം എന്ന പ്രമേയത്തിലുള്ള വനിതാ സെമിനാറിൽ സംസാരിക്കുകയായിരുന്നു ബിജിമോൾ. മുൻ എം.എൽ.എ എൻ.കെ. രാധ ഉദ്ഘാടനം ചെയ്തു.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി.ശോഭ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ, ഡോ: സ്മിത പന്ന്യൻ, ഡോ. ആർ.എ. അപർണ്ണ, ഇ. ശ്രീജയ, മിനി അശോകൻ എന്നിവർ സംസാരിച്ചു.കോഴിക്കോട് കുടുംബശ്രീ ഡി.എം.സി പി.സി.കവിത മോഡറേറ്ററായി. തുടർന്ന് കുടുംബശ്രീ ഫെസ്റ്റ് നടന്നു. വെള്ളിയാഴ്ച  എം.ടി എഴുത്തിൻ്റെ ആത്മാവ് എന്ന വിഷയത്തിൽ സാഹിത്യ സെമിനാർ നടക്കും. സാഹിത്യകാരൻ വി.ആർ.സുധീഷ്, സജയ് കെ.വി, ഡോ. മിനിപ്രസാദ്, രമേശ് കാവിൽ, നിമ്ന വിജയ് എന്നിവർ പങ്കെടുക്കും. രാജൻ തിരുവോത്ത് മോഡറേറ്ററാകും.

തുടർന്ന് സ്കൂൾ ഫെസ്റ്റ് നടക്കും

Follow us on :

Tags:

More in Related News