Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2025 02:15 IST
Share News :
ദോഹ: ഖത്തർ ഇന്ത്യൻ എംബസി അപെക്സ് സംഘടനകളായ ഐ.സി.സി, ഐ.സി.ബി.എഫ് , ഐ.എസ്.സി
അപെക്സ് ബോഡിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയികളായ കമ്മ്യൂണിറ്റി നേതാക്കൾക്ക് കെഎംസിസി സംസ്ഥാന കമ്മിറ്റി സ്വീകരണവും വിജയാഘോഷവും സംഘടിപ്പിച്ചു ആഘോഷ സംഗമം വേൾഡ് കെ എം സി സി വൈസ് പ്രസിഡണ്ടും കെഎംസിസി ഖത്തർ ഉപദേശക സമിതി ആക്ടിങ് ചെയർമാനുമായ എസ് എ എം ബഷീർ ഉദ്ഘാടനം ചെയ്തു . കെ എം സി സി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദസ്സമദ് അധ്യക്ഷത വഹിച്ചു.ഐ സി സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ.പി അബ്ദറഹിമാൻ, ഐ ബി സി പ്രസിഡന്റ് താഹ, ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗം ജാഫർ തയ്യിൽ, ഐ സി സി മാനേജിങ് കമ്മിറ്റി അംഗം അഫ്സൽ വടകര, വേൾഡ് കെ എം സി സി സെക്രട്ടറി അബ്ദുന്നാസർ നാച്ചി, ഹൈദർ ചുങ്കത്തറ, ചന്ദ്ര മോഹൻ, ബോബൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപെക്സ് ബോഡിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ കെഎംസിസി നേതാക്കൾ ഹാരമണിയിച്ച് സ്വീകരിച്ചു അപെക്സ് ബോഡി മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഫ്സൽ അബ്ദുൽ മജീദ്, അബ്രഹാം കണ്ടത്തിൽ ജോസഫ് , നന്ദിനി അബ്ബാഗൗണി, ശാന്തനു ദേശ് പാണ്ഡെ, ജാഫർ തയ്യിൽ, റഷീദ് അഹമ്മദ്, ദീപക് ഷെട്ടി ,നിർമല ഗുരു , ബഷീർ തുവാരിക്കൽ, ഹംസ യുസഫ്, കവിത മഹേന്ദ്രൻ, ദീപക് ചുക്കാല, അഡ്വ .ജാഫർ ഖാൻ, നിഹാദ് മുഹമ്മദലി മറ്റു പ്രമുഖരും സംബന്ധിച്ചു.
ഖത്തർ നാഷണൽ സ്പോർട്സ് ഡേ - ആഘോഷങ്ങളുടെ ഭാഗമായി കെ എം സി സി ഏഷ്യൻ ടൗൺ ഐ ബി എൻ അജയാൻ ഗ്രൂപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പരിപാടികളുടെ പ്രഖ്യാപനവും ചടങ്ങിൽ നിർവഹിച്ചു .
കെ എം സി സി ഖത്തർ സ്പോർട്സ് വിംഗ് സംഘടിപ്പിക്കുന്ന ജി സി സി ടഗ്ഗ് ഓഫ് വാർ ബ്രോഷർ ചടങ്ങിൽ പ്രകാശനം ചെയ്തു. നവോത്സവിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ മാൻ ഓഫ് ദി സീരിസ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ ടീമിലെ മൻസൂർ നാദാപുരത്തിന് ദുബൈ റിജിൻസി ഗ്രൂപ്പ് എം ഡി ശംസുദ്ധീൻ ബിൻ മുഹ്‌യദ്ധീൻ വാഗ്ദാനം ചെയ്ത സ്പെഷ്യൽ ക്യാഷ് അവാർഡ് ഖത്തർ ഗ്രാന്റ് മാൾ റിജീനിയൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ കൈമാറി. പി.വി മുഹമ്മദ് മൗലവി ഖിറാഅത്ത് തടത്തി. പി.കെ അബ്ദു റഹീം , ടി ടി കെ ബഷീർ , അബൂബക്കർ പുതുക്കുടി ,ആദം കുഞ്ഞി ,സിദ്ധീക്ക് വാഴക്കാട്, അജ്മൽ നബീൽ ,അലി മുറയുർ , താഹിർ താഹക്കുട്ടി , സമീർ മുഹമ്മദ് , ഫൈസൽ കേളോത്ത് ശംസുദ്ധീൻ വാണിമേൽ നേതൃത്വം നൽകി. സലീം നാലകത്ത് സ്വാഗതവും അശ്റഫ് ആറളം നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.