Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.ടി., പി. ജയചന്ദ്രൻ ബാബുക്ക സ്മൃതിയിൽ വൈദ്യർ മഹോത്സവം നിറഞ്ഞാടി

06 Feb 2025 12:14 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി: വൈദ്യർ മഹോത്സവത്തിൽ നാലാം ദിനത്തിലെ മാപ്പിളപ്പാട്ട് അന്താക്ഷരി മത്സരം ആവേശമായി. റഹീന കൊളത്തറ, കെ.ടി.പി. മുനീറ എന്നവരടങ്ങിയ ടീം ഒന്നാം സ്ഥാനവും പി.ടി. അബ്ദുൽ റഷീദ്, മുഹമ്മദ് കുമ്പിടി എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും നേടി. റജുല മൻസൂർ, ഇത്തീരു ടീമും ശിബിന സൈദ്, അൻഷിദ തുവ്വൂർ എന്നിവരടങ്ങിയ ടീമും മൂന്നാം സ്ഥാനം പങ്കിട്ടു. പക്കർ പന്നൂർ, അഷ്റഫ് പുളിക്കൽ, അശ്റഫ് കൊണ്ടോട്ടി, മുക്കം സാജിത എന്നിവർ വിധികർത്താക്കളായി. ഫിറോസ് ബാബു വിജയികളെ പ്രഖ്യാപിച്ചു. ഫൈസൽ കന്മനം നേതൃത്വം കൊടുത്തു.

ടി.എ. റസാഖ് തിയേറ്ററിൽ 'നിർമ്മാല്യം' സിനിമ പ്രദർശനം നടന്നു. പി. ജയചന്ദ്രൻ-എം.ടി. അനുസ്മരണത്തിൽ അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ മുരളി, രാഹുൽ കൈമല എന്നിവർ എം.ടി. അനുസ്മരണവും പുലിക്കോട്ടിൽ ഹൈദരാലി പി. ജയചന്ദ്രൻ അനുസ്മരണവും നടത്തി. എം. അജയകുമാർ, രാഘവൻ മാടമ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കലാസന്ധ്യ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ഷാജു അവരക്കാട് പ്രസംഗിച്ചു.

'മാപ്പിളപ്പാട്ടും ബാബുക്കയും' എന്ന വിഷയത്തിൽ കെ.വി. അബൂട്ടി പാട്ടും പറച്ചിലും അവതരിപ്പിച്ചു. ഗാനസ്മൃതിയിൽ സന്തോഷ് മുണ്ടകശ്ശേരി, രാഘവൻ മാടമ്പത്ത്, സിസിലി വാഴയൂർ, അനൂപ് രാമനാട്ടുകര, കൃഷ്ണപ്രിയ ഗിരീഷ് തുടങ്ങിയവർ പി. ജയചന്ദ്രന്റെ ഗാനങ്ങളും എം.ടി. സിനിമകളിലെ ഗാനങ്ങളും ആലപിച്ചു.


ഫോട്ടോ : വൈദ്യർ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മാപ്പിളപ്പാട്ട് അന്താക്ഷരി മത്സരത്തിൽ നിന്ന്

Follow us on :

More in Related News