Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്നേഹ സംഗമം': ഇ. എം.ഇ. എ കോളേജ് മെഗാ പൂര്‍വവിദ്യാര്‍ഥി സംഗമം ഫെബ്രു. 8 ന്

06 Feb 2025 18:15 IST

Saifuddin Rocky

Share News :

'


കൊണ്ടോട്ടി : ഇ. എം.ഇ. എ കോളജിലെ മുഴുവൻ പൂർവ വിദ്യാർഥികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള 'മെഗാ അലുംനി മീറ്റ്' ഫെബ്രുവരി 8 ശനിയാഴ്ച നടക്കും. 1982 മുതൽ 2024 വരെ കോളേജിൽ നിന്നു പഠിച്ചിറങ്ങിയ മുഴുവൻ പേരെയും ക്ഷണിച്ചാണ് സംഗമം നടത്തുന്നത്. ഒപ്പം കോളേജിൽ സേവനം ചെയ്ത അധ്യാപകരും അധ്യാപകേതര ജീവനക്കാരും പങ്കെടുക്കും. കോളജ് അലുംനി അസോസിയേഷന്റെ നേതൃത്വത്തിലുള്ള മെഗാ അലുംനി സംഗമം കോളേജിലെ 'മഹാഗണി പാർക്കിൽ' ഫെബ്രുവരി 8 ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 വരെയാണ്.

മീറ്റിന്റെ ഉദ്ഘാടനം മുൻ മന്ത്രി ഡോ.എം.കെ.മുനീർ എം.എൽ.എ നിർവ്വഹിക്കും. സിനിമ താരവും സംവിധായകനും എഴുത്തുകാരനുമായ

സലിം കുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ.ബഷീർ എം.എൽ.എ,കോളേജ് മാനേജർ ബാലത്തിൽ ബാപ്പു,

ടി. വി.ഇബ്രാഹിം എം.എൽ.എ, മുജീബ് കാടേരി,

ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടിക

എന്നിവർ അതിഥികളായി പങ്കെടുക്കും.



അല്പം ഫ്ലാഷ്ബാക്ക്


മലബാറിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ വഴി തുറന്ന ഇ. എം.ഇ.എ കോളജ് 1982ലാണ് സ്ഥാപിതമായത്. ആദ്യകാലത്തെ അടിസ്ഥാന സൗകര്യം വളരെ പരിമിതമായിരുന്നു.ഓടിട്ട താൽക്കാലിക കെട്ടിടങ്ങൾ. സിമന്റ് പൂശാത്ത അരഭിത്തി. ക്ലാസുകൾക്കിടയിൽ തുണി കർട്ടൻ.

ഈ പരിമിതികൾക്കിടയിലും പഠനരംഗത്ത് ഉന്നതനിലവാരം പുലർത്തി. ഇന്ന് 25 ഏക്കറിൽ

മലപ്പുറം, കോഴിക്കോട്, വയനാട്,കാസർകോട്, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നുള്ളവരും, സംസ്ഥാനത്തിന് പുറത്തുള്ളവരും, ലക്ഷദ്വീപിലുള്ളവർ വരെ ഇ. എം.ഇ. എ കോളജിൽ പഠിക്കുന്നുണ്ട്.



സ്ഥാപിതമായി 9 വർഷക്കാലം പ്രീഡിഗ്രി കോഴ്സ് മാത്രമുണ്ടായിരുന്ന കോളേജിൽ 1991 ലാണ് ആദ്യമായി ഒരു ബിരുദ കോഴ്സ് വരുന്നത്; ഇക്കണോമിക്സിൽ. പിന്നീട് 13 ഡിഗ്രി, 5 പിജി കോഴ്സുകളും വന്നു. ഇപ്പോൾ ഗവേഷണ സൗകര്യം വരെയുണ്ട്. കൊണ്ടോട്ടിയിലെ താൽക്കാലിക കെട്ടിടങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് കോളേജ് പിന്നീട് ആധുനിക സൗകര്യത്തോടെ

സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്.



നിലവിൽ വിവിധ അലുംനി ബാച്ചിന്റെ നേതൃത്വത്തിൽ വീട് നിർമാണം, വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികൾ, സ്കോളർഷിപ്പ്, വിവാഹ ധന സഹായങ്ങൾ ഉൾപ്പെടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിൽ ഇടപെടൽ നടത്തിവരുന്നു.


നിലവിൽ യു. എ. ഇ, , സൗദി, ഖത്തർ,

കുവൈത്ത് എന്നീ ചാപ്റ്ററുകളിലും സജീവ പ്രവർത്തനങ്ങൾ നടന്നു വരുന്നു


മെഗാ അലുംനി മീറ്റിൽ ഉദ്ഘാടന സമ്മേളനം, ക്ലാസ് ഒത്തു കൂടലുകൾ, ഉപഹാര സമർപ്പണം, കലാ പരിപാടികൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവ നടക്കും.



പത്രസമ്മേളനത്തിൽ

അലുംനി അസോസിയേഷൻ പ്രസിഡന്റ് ഡോ.വി.പി.സലീം, പ്രിൻസിപ്പൽ ഡോ.എ. എം റിയാദ്,

അലുംനി അസോസിയേഷൻ കോർഡിനേറ്റർ ഡോ.കെ.ടി. ഫിറോസ്,

അലുംനി അസോസിയേഷൻ സെക്രട്ടറി ഇൻ ചാർജ് കെ.എം.ഇസ്മായിൽ ,കമ്മിറ്റി

അംഗങ്ങൾ സി.പി.സുഹൈൽ,അഡ്വ.ശാഹുൽ ഹമീദ്, എന്നിവർ പങ്കെടുത്തു

Follow us on :

More in Related News