Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദയാപുരം കോളേജ് എൻഎസ്എസ് ക്ലീനിങ്ങ് ഡ്രൈവ്: പൂനൂർ പുഴയും പരിസരവും വൃ ർത്തിയാക്കി മാലിന്യമുക്തമാക്കി.

28 Dec 2024 13:41 IST

UNNICHEKKU .M

Share News :

മുക്കo: (കോഴിക്കോട്) നവകേരളം പദ്ധതിയുടെ ഭാഗമായുള്ള 'സുസ്ഥിരവികസനത്തിനായി എൻഎസ്എസ് യുവത' പദ്ധതിയിലെ ക്ലീനിംഗ് ഡ്രൈവുമായി കോളേജ് വിദ്യാർത്ഥിനികള്‍ സജീവമായി. കൂട്ടായ്മയിൽ പൂനൂർപുഴയുടെ പരിസരം വൃത്തിയും മനോഹരവുമാക്കി. ദയാപുരം വിമിന്‍സ് കോളേജിലെ എൻഎസ്എസ് യൂണിറ്റാണ് ചെലവൂർ ഗവ.എല്‍പി സ്കൂളിനു സമീപം പൂനൂർപുഴയുടെ പരിസരം ശുചീകരിച്ചത്. പരിസരങ്ങളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു മാറ്റിയും വള്ളിച്ചെടികൾ വളർന്ന് കാടുകയറി ഭീതി പടർത്തിയ നടപ്പാത വെട്ടിത്തെളിച്ച് അടിച്ചുവാരി വൃത്തിയാക്കിയും വിദ്യാർത്ഥികള്‍ സജീവമായി. 

ദയാപുരം കോളേജ് എൻഎസ്എസ് സപ്തദിന ക്യാമ്പിന്‍റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ശുചീകരണയജ്ഞത്തിന് വാർഡ് കൗൺസിലർ അഡ്വ. സി.എം ജംഷീർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബീധ ബാലൻ, വി സമീർ, ദയാപുരം കോളേജ് പ്രിന്‍സിപ്പല്‍ ഡോ.നിമ്മി ജോണ്‍, അക്കാദമിക് ഡവലപ്മെന്‍റ് ഓഫീസർ രവി ജെ. ഇസഡ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അഞ്ജു സുരേഷ് എം, കോളേജ് യൂണിയൻ അഡ്വൈസർ ആതിര വി, ക്യാമ്പസസ് ഓഫ് കോഴിക്കോട് കോർഡിനേറ്റർ ഗോപിക പ്രസന്നൻ എന്നിവർ നേതൃത്വം നൽകി. 

കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി കാർഡ് തയ്യാറാക്കുന്ന 'തന്മുദ്ര' പ്രൊജക്ട്, ജില്ലാ ശുചിത്വമിഷനുമായി ചേർന്നുള്ള തുഷാരഗിരി ഇക്കോ ടൂറിസം മേഖലാ ശുചീകരണം, ചെലവൂർ ജിഎൽപി സ്കൂളിലെ അടുക്കളത്തോട്ട നിർമ്മാണം, സ്കൂൾ സൗന്ദര്യവത്കരണം എന്നിവയിലും ദയാപുരം വിദ്യാർത്ഥിനികൾ പങ്കാളികളായി.


ചിത്രം : എൻഎസ്എസ് സപ്തദിന ക്യാമ്പിന്‍റെ ഭാഗമായി പൂനൂർപുഴയുടെ പരിസരം മാലിന്യമുക്തമാക്കിയ ദയാപുരം കോളേജ് എൻഎസ്എസ് പ്രവർത്തകർ

Follow us on :

More in Related News