Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 15:07 IST
Share News :
ന്യൂഡൽഹി: മുപ്പതാമത് ക്രിട്ടിക്സ് ചോയ്സ് അവാർഡ്സിൽ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള പുരസ്കാരത്തിനായി നാമനിർദേശം നേടി പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് . പുരസ്കാര പ്രഖ്യാപനം ജനുവരി 12ന് നടക്കും. എമിലിയ പെരെസ് (ഫ്രാൻസ്), ഫ്ലോ (ലാത്വിയ), ക്നീകാപ്പ് (അയർലൻഡ്), ഐ ആം സ്റ്റിൽ ഹിയർ (ബ്രസീൽ), ദ് സീഡ് ഓഫ് ദ് സേക്രഡ് ഫിഗ് എന്നീ ചിത്രങ്ങളോടാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് മത്സരിക്കുന്നത്.
മികച്ച സംവിധാനം, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചലചിത്ര വിഭാഗങ്ങള്‍ ഉള്‍പ്പെടെ രണ്ട് നോമിനേഷനുകളാണ് ഗോള്‍ഡന്‍ ഗ്ലോബിൽ ചിത്രം നേടിയത്. ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡും കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രി ജേതാവ് കൂടിയായ പായല്‍ കപാഡിയയ്ക്കാണ്. മലയാളം- ഹിന്ദി ഭാഷയിൽ ഇറങ്ങിയ ചിത്രത്തിൽ മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Follow us on :
Tags:
Please select your location.