Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ജില്ലാതല ക്വാളിറ്റി മോണിറ്റർമാരുടെ ഒഴിവ്

07 Apr 2025 20:52 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ജില്ലാതല ക്വാളിറ്റി മോണിറ്ററിംഗ് സെല്ലിലേക്ക് രണ്ട് ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു.  പ്രായപരിധി 65 വയസ്സ്. തദ്ദേശസ്വയം ഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകൾ/പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സിവിൽ/അഗ്രികൾച്ചറൽ എൻജിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് എൻൻജിനീയറിൽ കുറയാത്ത തസ്തികയിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ ഏപ്രിൽ 15 ന് മുമ്പായി ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ, ദാരിദ്ര്യ ലഘൂകരണയൂണിറ്റ് ജില്ലാ പഞ്ചായത്ത്, കോട്ടയം എന്ന വിലാസത്തിലോ itpnregaktm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും അപേക്ഷിക്കാം.

വിശദവിവരത്തിന് ഫോൺ: 0481-2973028/2563027.




Follow us on :

More in Related News