Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2025 23:40 IST
Share News :
തലയോലപ്പറമ്പ് : വയോധികരായ ദമ്പതികൾ താമസിക്കുന്ന വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപ കവർന്ന സംഭവത്തിൽ മോഷ്ടാക്കളുടേതെന്ന് കരുതുന്ന വിരലടയാളം കണ്ടെത്തി. രണ്ടുപേരുടെ വിരലടയാളങ്ങളാണ് ഫോറൻസിക് പരിശോധനയിൽ ലഭിച്ചത്.പൊതി റെയിൽവേ മേൽപ്പാലത്തിന് സമീപം താമസിക്കുന്ന വിമുക്ത ഭടൻ പുത്തൻപുരയ്ക്കൽ പി.വി. സെബാസ്റ്റ്യൻ്റെ വീട്ടിലായിരുന്നു ഞായറാഴ്ച പുലർച്ചെ ഒന്നോടെ മോഷണം നടന്നത്. പ്രഫഷണൽ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിൻ്റെ നിഗമനം. ലഭിച്ച വിരലടയാളങ്ങൾ മുമ്പ് സമാന രീതിയിൽ മോഷണം നടത്തിയവരുടേതാണോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. അടുത്ത കാലത്ത് ജയിലിൽ നിന്നിറങ്ങിയ മോഷ്ടാക്കളുടെ വിവരങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. മോഷ്ടാക്കളെ ഉടൻ പിടികൂടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പോലീസ്. രണ്ട് മാസം മുമ്പ് തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് പള്ളിയിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അതിസാഹസികമായി പിടികൂടിയിരുന്നു. സമീപത്തെ സി. സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചാണ് വിശദമായ അന്വോഷണം പുരോഗമിക്കുന്നത്. മോഷണം നടന്ന വീട്ടിലെ സി.സി ടി.വിയുടെ ഹാർഡ് ഡിസ്ക്ക് മോഷ്ട്ടാവ് കൊണ്ടുപോയിരുന്നു. സംഭവ ദിവസം വെള്ളൂരിൽ റെയിൽവേ പാളത്തിന് സമീപമുള്ള മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നിരുന്നു. ഈ മോഷണവും ഇതുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വോഷിക്കുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.