Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരു സമുദായത്തിന്റെയും വികാരം വ്രണപ്പെടുന്നതൊന്നും സിനിമയിലില്ല: ‘മഹാരാജ്’ എന്ന സിനിമയ്ക്ക് അനുമതി നല്‍കി കോടതി

22 Jun 2024 10:15 IST

Shafeek cn

Share News :

ഷ് രാജ് ഫിലിംസിന്റെ ‘മഹാരാജ്’ എന്ന ഹിന്ദി സിനിമ നെറ്റ്ഫ്ളിക്സ് വഴി പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നല്‍കി ഗുജറാത്ത് ഹൈക്കോടതി. വൈഷ്ണവവിഭാഗക്കാരെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സിനിമയെന്ന പരാതി ജസ്റ്റിസ് സംഗീത വിഷേന്‍ തള്ളി. നടന്‍ ആമിര്‍ഖാന്റെ മകന്‍ ജുനൈദ് ഖാന്റെ അരങ്ങേറ്റചിത്രമാണ് മഹാരാജ്. സിനിമ മതവികാരം വ്രണപ്പെടുത്തുമെന്ന പരാതിയെത്തുടര്‍ന്ന് പ്രദര്‍ശനം ജൂണ്‍ 13-ന് ഹൈക്കോടതി സ്റ്റേചെയ്തിരുന്നു.


നിര്‍മാതാക്കളുടെ അഭ്യര്‍ഥന മാനിച്ച് കഴിഞ്ഞദിവസം ജഡ്ജി സിനിമകണ്ടു. പ്രാഥമികമായി ഒരു സമുദായത്തിന്റെയും വികാരം വ്രണപ്പെടുന്ന ഒന്നും സിനിമയിലില്ലെന്ന് കോടതി വ്യക്തമാക്കി. സെന്‍സര്‍ബോര്‍ഡ് സിനിമയ്ക്ക് അനുമതി നല്‍കിയതാണ്. ഒരു വൈഷ്ണവന്‍തന്നെയായ കര്‍സന്‍ഭായ് മുള്‍ജി സാമൂഹികതിന്മകള്‍ക്കുനേരേ നടത്തുന്ന പോരാട്ടമാണ് കഥാതന്തുവെന്നും ജഡ്ജി വ്യക്തമാക്കി.


മുള്‍ജിയുടെ പേരില്‍ പുഷ്ടി മാര്‍ഗി ആചാര്യന്‍ ജദുനാഥജി നല്‍കിയ 1862-ലെ അപകീര്‍ത്തിക്കേസിനെ അവലംബിച്ചാണ് സിനിമയെന്നായിരുന്നു ആരോപണം. ജദുനാഥജിക്കുനേരേ മുള്‍ജി തന്റെ മാസികയില്‍ ലൈംഗികാരോപണമുന്നയിച്ചിരുന്നു. എന്നാല്‍, ബ്രിട്ടീഷ് നീതിപീഠം മുള്‍ജി നിരപരാധിയെന്ന് വിധിച്ചു. ആ വിധിയില്‍ ഹിന്ദുമതത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നും സിനിമയും ആ പാത പിന്തുടരുന്നുവെന്നും ആയിരുന്നു പരാതി.


പക്ഷേ, സിനിമ കേസിലേക്ക് നയിച്ച സംഭവങ്ങളെ ആസ്പദമാക്കിയാണെന്ന് കോടതി വ്യക്തമാക്കി. 2013-ല്‍ സൗരഭ് ഷാ എഴുതിയ പുസ്തകമാണ് അവലംബം. അന്ന് സാമുദായികപ്രശ്നങ്ങളൊന്നും ഉണ്ടായതുമില്ല. സമ്പ്രദായം വ്യക്തിയെക്കാള്‍ പ്രധാനമെന്ന സന്ദേശം സിനിമ നല്‍കുന്നു. 1862-ലെ കേസിനുശേഷവും വൈഷ്ണവസമ്പ്രദായം വളരുകയാണ് ഉണ്ടായത് -വിധിയില്‍ പറയുന്നു.

Follow us on :

More in Related News