Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2025 20:13 IST
Share News :
തലയോലപ്പറമ്പ്: കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി, ജന വിരുദ്ധ നയങ്ങൾക്കെതിരായി സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു കോട്ടയം ജില്ലാ സമ്മേളനം തീരുമാനിച്ചു. മിനിമം കൂലി കാലാനുസൃതമായി വർദ്ധിപ്പിക്കുക, അന്യായമായി തൊഴിലാളികളെ പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, സ്കീം വർക്കേഴ്സിനെ തൊഴിലാളികളായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന ദേശീയ പണിമുടക്കിൽ ജില്ലയിലെ മുഴുവൻ നിർമ്മാണ തൊഴിലാളികളെ അണിനിരത്താനും സമ്മേളനം തീരുമാനിച്ചു. പുഴ മണൽ വാരൽ നിരോധനം പിൻവലിച്ച് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളെ സംരക്ഷിക്കുക, കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷൻ കുടിശിഖയും അടിയന്തിരമായി കുടിശ്ശിക തീർത്ത് നൽകുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. എ. വി റസൽ നഗറിൽ ( തലയോലപ്പറമ്പ് കെ ആർ ഓഡിറ്റോറിയം ) നടന്ന പ്രതിനിധി സമ്മേളനം യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി യു. പി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ. സി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി വി. കെ സുരേഷ്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് റെജി സഖറിയ, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. ശെൽവരാജ്, ഏരിയ സെക്രട്ടറി ഡോ. സി. എം കുസുമൻ, സി ഐ ടി യു സംസ്ഥാന കമ്മറ്റി അംഗം കെ. ബി രമ, ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ. കെ രമേശൻ, ഏരിയാ സെക്രട്ടറി കെ. എസ് വേണുഗോപാൽ, ഏരിയ പ്രസിഡന്റ്
എം. കെ ഹരിദാസ്, നിർമ്മാണ തൊഴിലാളി യൂണിയൻ തലയോലപ്പറമ്പ് ഏരിയ പ്രസിഡന്റ് ടി. സി ഷൺമുഖൻ, ഏരിയ സെക്രട്ടറി സി. എം രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി. കെ സുരേഷ്കുമാർ (പ്രസിഡൻ്റ്),അനിതാ ഓമനക്കുട്ടൻ, അഡ്വ.ജോഷി ജോസഫ്, ഐ. എസ് രാമചന്ദ്രൻ, കെ. എൻ ദാമോദരൻ,
കെ. എൻ രാജൻ (വൈസ് പ്രസിഡന്റ്മാർ), കെ. സി ജോസഫ് (സെക്രട്ടറി), പി. ആർ അനിൽകുമാർ, സി. എം രാധാകൃഷ്ണൻ, കെ. എൻ ചന്ദ്രദാസ്, ആർ.രമാദേവി, പി. പി പത്മനാഭൻ (ജോയിന്റ് സെക്രട്ടറിമാർ),
പി. എം ജോസഫ് (ട്രഷറർ) എന്നിവരടങ്ങുന്ന 35 അംഗ ജില്ലാ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.