Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2025 21:28 IST
Share News :
കടുത്തുരുത്തി:- കോട്ടയം - എറണാകുളം സംസ്ഥാനപാതയ്ക്ക് സമാന്തരമായി നിര്‍മ്മിക്കുന്ന കടുത്തുരുത്തി ടൗണ്‍ ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ മുന്നോട്ട് പോകുന്നതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. കടുത്തുരുത്തി ബൈപ്പാസ് നിര്‍മ്മാണപുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥതലയോഗത്തിനു ശേഷമാണ് എം.എല്‍.എ. ഇക്കാര്യം അറിയിച്ചത്.
കടുത്തുരുത്തി ഐ.റ്റി.സി. ജംഗ്ഷന് താഴെ നിന്നും ആരംഭിക്കുന്ന ബൈപ്പാസ് റോഡ് കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷന്‍ വരെ കൂട്ടിയോജിപ്പിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടറ്റവും കൂട്ടിമുട്ടിച്ചുകൊണ്ടുള്ള റോഡ് ഫോര്‍മേഷന്‍ യാഥാര്‍ത്ഥ്യമാകുന്നതാണ്. ഇപ്പോള്‍ മണ്ണ് നിറച്ചാണ് റോഡ് നിര്‍മ്മാണം നടത്തിയിട്ടുള്ളത്. കൂടുതല്‍ ബലവത്തായി റോഡ് നിലനില്‍ക്കുന്നതിന് ഉപകരിക്കുന്ന വിധത്തില്‍ നിര്‍മ്മാണ ജോലികള്‍ അടുത്ത ഘട്ടത്തില്‍ നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതുവരെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനും തുടര്‍ന്നുള്ള അന്തിമഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിനുംവേണ്ടി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. യുടെ നേതൃത്വത്തിലുള്ള സന്ദര്‍ശനവും അനുബന്ധയോഗവും മെയ് 5 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടത്തുന്നതാണ്. ഇതോടൊപ്പം ബൈപ്പാസിന്റെ ടാറിംഗ് ജോലികള്‍ ഉള്‍പ്പെടെ തീരുമാനിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന കടുത്തുരുത്തി ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന്റെ അന്തിമഘട്ട 9.67 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടപ്പാക്കി വരുന്നത്.
Follow us on :
Tags:
More in Related News
Please select your location.