Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2025 17:59 IST
Share News :
മറവൻതുരുത്ത്: ആശാവർക്കർമാരുടെയും അംഗനവാടി ജീവനക്കാരുടെയും ശമ്പളം വർധിപ്പിക്കുക, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്യത്തിൽ മറവൻതുരുത്ത് പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണ്ണയും നടത്തി. ഡി.സി സി ജനറൽ സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മോഹൻ' കെ തോട്ടുപുറം അദ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു മുഖ്യ പ്രസംഗം നടത്തി. ഡി.സി.സി അംഗം കെ.എസ്. നാരായണൻ നായർ, പി.സി. തങ്കരാജ്, പോൾ തോമസ്സ്., എൻ.സി തോമസ്, വി.ആർ.അനുരുദ്ധൻ, സിയാദ് ബഷീർ, പി.വി.പതമനന്ദനൻ, കെ. സജീവൻ, സുഭഗൻ കൊട്ടൂരത്തിൽ, ഷൈൻ പ്രകാശ്, ബിജു കണ്ടത്തിൽ, പി.കെ. രാജൻ, ഗീതദിനേശൻ, മജിത ലാൽജി, അശോകൻ കുമ്പേൽ, 'ജിജിമോൻ' കെ.എസ് , എം.ടി. ഫിലിപ്പ്, റെജി തോമസ്, ടി.വി. ധരണീധരൻ, വി.പി. ജയകുമാർ, നന്ദകുമാർ ഇടവട്ടം, മോഹനൻ കടൂക്കര തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.