Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശുചിത്വം -മാലിന്യ സംസ്കരണം, ചാലക്കുടി നഗരസഭയുടെ പ്രവർത്തനങ്ങൾ മാതൃകാപരം. അഭിനന്ദിച്ച് ജില്ലാ ശുചിത്വ മിഷൻ.

27 Jul 2024 21:07 IST

WILSON MECHERY

Share News :


ചാലക്കുടി:

മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി, ശുചിത്വ മിഷൻ നിർദ്ദേശിച്ചിട്ടുള്ള വിവിധ ആരോഗ്യ- മാലിന്യ നിർമ്മാജന പ്രവർത്തനങ്ങൾ നടത്തിയതിൽ ചാലക്കുടി നഗരസഭ മാതൃകയായതായി ജില്ലാ ശുചിത്വ മിഷൻ.

ഈ മേഖലയിൽ ചാലക്കുടി നഗരസഭ സംസ്ഥാനത്ത് തന്നെ ആദ്യമായ് പ്രവർത്തന സജ്ജമാക്കിയ,

മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെൻ്റ് പ്ലാന്റിന്,

കേരള സർക്കാരിന്റെ പ്രത്യേക അംഗീകാരം ലഭിക്കുകയും, ഈ വർഷം എല്ലാ നഗരസഭകളും ഈ സംവിധാനം നടപ്പിലാക്കണമെന്നും, നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഇത് ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരിക്കുന്നതായും ജില്ലാ പ്ലാനിംഗ് ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്.

പൊതു ഇടങ്ങളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കുന്നതിലും മാലിന്യ മുക്തമാക്കുന്നതിലും നഗരസഭ നടത്തുന്ന പ്രവർത്തനങ്ങളെ ജില്ലാ ശുചിത്വ മിഷൻ മാനേജർ അഭിനന്ദിച്ചു.

വിവിധ പ്രവർത്തനങ്ങൾ നടത്തിയതിൻ്റെ ഭാഗമായ് സ്വഛ്സർവ്വേഷൻ 2023 ൽ ചാലക്കുടി നഗരസഭക്ക്, സംസ്ഥാനത്ത് 4-ാം സ്ഥാനവും ODS പ്ലസ് പദവിയും ലഭിച്ചതായി അറിയിച്ചു.

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം ഏറ്റവും മാതൃകാപരമായ് നടന്നതായ് വിലയിരുത്തി.

പൊതു ഇടങ്ങളിൽ വാൾ പെയിൻ്റിംഗ്, ശുചിത്വ സന്ദേശ ബോർഡുകൾ, ലോഗോ സ്ഥാപിക്കൽ, പൊതു ആഘോഷ പരിപാടികളിൽ പരിസ്ഥിതി സൗഹൃദ ഉപകരണങ്ങൾ സ്ഥാപിക്കൽ, വിവിധ ശുചിത്വ ക്യാമ്പയിനുകൾ, പൊതു ടോയ്ലറ്റുകളുടെ നവീകരണം, പൊതു സ്ഥാപനങ്ങൾക്കും വീടുകൾക്കും മാലിന്യ സംസ്ക്കരണ ഉപാധികൾ വിതരണം, ശുചീകരണ ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ചാലക്കുടി നഗരസഭ ഏറ്റെടുത്ത് നടപ്പിലാക്കിയത്.

ഖരമാലിന്യ പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 65 ലക്ഷം രൂപയുടെ പദ്ധതിക്കും അംഗീകാരം നേടി.

സ്വച് സർവ്വേഷൻ്റെ ഭാഗമായ് ചാലക്കുടിയിൽ നടന്ന സ്പെഷ്യൽ ക്യാമ്പയിനിൽ, ജില്ലാ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജനീഷ് രാജൻ, നഗരസഭ ചെയർമാനേയും കൗൺസിലിനേയും ഹെൽത്ത് സൂപ്പർവൈസറേയും ആരോഗ്യ വിഭാഗത്തേയും പ്രത്യേകം അഭിനന്ദിച്ചു.

നഗരസഭ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ക്യാമ്പയിൻ ചെയർമാൻ 

എബി ജോർജ്ജ് ഉത്ഘാടനം ചെയ്തു.

വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷയായി.

ഹെൽത്ത് കമ്മിറ്റി ചെയർമാൻ ദീപു ദിനേശ്,ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ രജനീഷ് രാജൻ,മർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ട് ജോയ് മൂത്തേടൻ , സെക്രട്ടറി ബിനു മഞ്ഞളി, ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ പ്രതിനിധികളായി 

N. കുമാരൻ, അമ്പാടി ഉണ്ണികൃഷ്ണൻ, മുനിസിപ്പൽ എഞ്ചിനീയർ M.K സുഭാഷ്, ഹെൽത്ത് സൂപ്പർവൈസർ സുരേഷ്. സി,എന്നിവർ പ്രസംഗിച്ചു.

ചർച്ചയിൽ ഈ വർഷം നടപ്പിലാക്കാനുള്ള വിവിധ പദ്ധതി നിർദ്ദേശങ്ങൾക്ക് രൂപം നൽകി.

വ്യക്തിഗത ടോയ്‌ലറ്റ് നിർമ്മാണം 6.10 ലക്ഷം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊതു ടോയ്ലറ്റ് നിർമ്മാണം 72.80 ലക്ഷം, താലൂക്ക് ആശുപത്രി, അർബൻ കേന്ദ്രം പൊതുടോയ്ലറ്റ് 36.40 ലക്ഷം, നഗരസഭ ഓഫീസ്, പനമ്പിള്ളി കോളേജ് STP സ്ഥാപിക്കൽ 40 ലക്ഷം, അട്ടാതോട്, പള്ളി തോട് ട്രീറ്റ്മെൻ്റ് സിസ്റ്റം 40 ലക്ഷം, വിവിധ സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിക്കൽ10 ലക്ഷം, ഗാർഹിക റിംഗ് കമ്പോസ്റ്റ് വിതരണം16.65 ലക്ഷം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രധാന നിർദ്ദേശങ്ങൾ.

Follow us on :

More in Related News