Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ലാസ്മേറ്റ്@1982

23 Sep 2024 18:02 IST

WILSON MECHERY

Share News :

മാള :

സ്കൂൾ വിദ്യാഭ്യാസ കാലത്തെ ഒളി മങ്ങാത്ത ഓർമ്മകളുമായി നാല് പതിറ്റാണ്ടിനു ശേഷം അവർ വീണ്ടും പഠിച്ച വിദ്യാലയത്തിൽ ഒത്തു ചേർന്നു. ഓർമ്മകൾ പങ്ക് വച്ചു. അധ്യാപകരെ ആദരിച്ചു.ഗ്രൂപ്പ്‌ ഫോട്ടോ എടുത്ത് ഓണ സദ്യയും ഉണ്ട് പിരിഞ്ഞു.

ഐരാണിക്കുളം ഗവ :ഹൈ സ്കൂളിലെ1982 SSLC ബാച്ച് വിദ്യാർഥികൾ ആണ് ജരാ നര ബാധിക്കാത്ത ഓർമ്മകളുമായി 42 വർഷങ്ങൾക്ക് ശേഷം വീണ്ടും ഓണാവധിയിൽ സ്കൂളിൽ ഒത്ത് ചേർന്നത്.

പൂർവ്വ അധ്യാപകനായ ഐ. ബാലഗോപാൽ സംഗമം ഉദ്ഘാടനം ചെയ്തു. ശ്രീധരൻ കടലായിൽ അധ്യക്ഷത വഹിച്ചു.

അധ്യാപികയായിരുന്ന ലളിത ബാലഗോപാൽ ,പി. ടി. എ. പ്രസിഡണ്ട് അയ്യപ്പൻകുട്ടി. പി. കെ.,അധ്യാപക പ്രതിനിധി ഇന്ദുലേഖ എം. എൻ.,ഒ. എസ്. എ. സെക്രട്ടറി അരുൺ. പി.വി., മുൻ പി. ടി. എ.പ്രസിഡണ്ട് പി. കെ. സോജൻ, ഉണ്ണികൃഷ്ണൻ ടി. എ, ഉണ്ണികൃഷ്ണൻ. എൻ, എന്നിവർ പ്രസംഗിച്ചു.മുൻ അധ്യാപകാരായ ഐ. ബാലഗോപാൽ, ലളിത ബാല ഗോപാൽ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

ശ്രീധരൻ. ഐ., സേവ്യർ കെ. ഒ., ജയശ്രീ ശിവരാമൻ, രെജിത് കെ. ബി., രമ ദിനേശൻ,സുരേഷ്ബാബു, തോമസ് എം. വി.സുഷിൽ സി. വി.എന്നിവർ നേതൃത്വം നൽകി

5രൂപ ഫീസടയ്ക്കാൻ ബുദ്ധിമുട്ടിയിരുന്ന കാലത്തുനിന്ന് വർഷങ്ങൾക്കിപ്പുറം മകനെ 20 ലക്ഷം രൂപയുടെ കോഴ്സിന് ചേർക്കാൻ തക്കവിധത്തിൽ ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റത്തിന്റെ ചിത്രവും, ആകെയുള്ള ഒരു ഡ്രസ്സ് അലക്കി,പെട്ടെന്ന് ഉണങ്ങാൻ തീക്കനലിന് മുകളിൽ പിടിച്ചപ്പോൾ കത്തിപ്പോയതും,പകരം പിതാവിന്റെ ഡ്രസ്സ് ഇട്ടു വന്നപ്പോൾ കൂട്ടുകാർ കൗതുകത്തോടെ നോക്കിനിന്നതും, പുതിയ തുണിവാങ്ങി കത്തിയഭാഗത്ത് തുന്നിചേർത്തപ്പോൾ വേറിട്ടുനിന്നതുമായ അനുഭവങ്ങൾ അംഗങ്ങളിൽ ചിലർ പങ്ക് വച്ചത് പോയ കാലത്തിന്റെ ഓർമ്മ കുറിപ്പുകളായി.

Follow us on :

More in Related News