Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Dec 2025 23:38 IST
Share News :
വൈക്കം: ജനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വലിയവരെന്നും നേതാക്കൻമാരും കമ്മിറ്റികളുമല്ലെന്നും ജനങ്ങളുടെ വിമർശനങ്ങളെ ക്ഷമയോടെ കേട്ട് ആവശ്യമായ തിരുത്തലുകൾ വരുത്താൻ നാം തയ്യാറാകമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ആദ്യകാല കമ്യൂണിസ്റ്റ് നേതാവും, സ്വാതന്ത്ര്യസമരസേനാനിയും, എം.എൽ.എയുമായിരുന്ന സി.കെ. വിശ്വനാഥന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.കെ വിശ്വനാഥന്റെ സ്മരണാർത്ഥം വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ഏർപ്പെടുത്തിയ അവാർഡ് മുൻമന്ത്രി സി. ദിവാകരന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ കൈമാറി.
വൈക്കം നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും വിജയിച്ച സി.പി.ഐ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ഇണ്ടംതുരുത്തിമനയിലെ സി.കെ. വിശ്വനാഥൻ സ്‌മാരകഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് അഡ്വ. വി.ബി. ബിനു അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാർ, അസി. സെക്രട്ടറി ജോൺ വി. ജോസഫ്, യൂണിയൻ ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ, ആർ. സുശീലൻ, സി.കെ. ആശ എം.എൽ.എ, കെ. അജിത്ത്, എം.ഡി. ബാബുരാജ്, സാബു പി. മണലൊടി, പി.ജി. തൃഗുണസെൻ, കെ.ഡി. വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.