Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 19:42 IST
Share News :
കടുത്തുരുത്തി: സർക്കാർ ജീവനക്കാർക്കായി നടത്തുന്ന ജില്ലാ സിവിൽ സർവീസ് കായികമേളയുടെ ഭാഗമായി ഫുട്ബോൾ, ലോൺ ടെന്നീസ് എന്നിവയുടെ സെലക്ഷൻ ട്രയൽസ് നവംബർ 30ന് നടക്കും. രാവിലെ 9.30ന് അതിരമ്പുഴ മഹാത്മാഗാന്ധി സർവകലാശാലാ നാച്യുറൽ ടർഫ് ഫുട്ബോൾ കോർട്ടിലാണ് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ട്രയൽസ് നടക്കുക. ആറു മാസത്തിലേറെ സർവീസുള്ള സ്ഥിരനിയമനം ലഭിച്ചവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ മേലധികാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച എലിജിബിലിറ്റി ഫോറവും 200 രൂപ രജിസ്ട്രേഷൻ ഫീസും നവംബർ 28ന് വൈകിട്ട് അഞ്ചിനകം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2563825, 8547575248.
Follow us on :
Tags:
More in Related News
Please select your location.