Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 15:13 IST
Share News :
ചാലക്കുടി:
കേരള ഫുട്ബോൾ അസോസിയേഷൻ ജനുവരി നാല് മുതൽ ഫെബ്രുവരി 10 വരെ കുന്നംകുളത്ത് സംഘടിപ്പിക്കുന്ന കേരള വിമൻസ് ലീഗിന്റെ ആറാം പതിപ്പിൽ ചാലക്കുടിയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ സിറ്റി ക്ലബ്ബ് മത്സരിക്കാൻ ഇറങ്ങുന്നു.
ചാലക്കുടിയിൽ നിന്നും ആദ്യമായിട്ടാണ് ഒരു ക്ലബ്ബ് കേരളത്തിലെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗിൽ മത്സരിക്കുന്നത്. ഇണ്ണുനീലീ സ്‌മാരക വായനശാലയുടെ കീഴിൽ കഴിഞ്ഞ മൂന്നു വർഷമായി പെൺകുട്ടികൾക്ക് പ്രൊഫഷണൽ ഫുട്ബോൾ പരിശീലനം നൽകിവരുന്ന ഐ എസ് വി ഫുട്ബോൾ അക്കാദമിയും ചാലക്കുടി സേക്രട്ട് ഹാർട്ട് കോളേജും ചേർന്ന് വനിതാ ഫുട്‌ബോൾ വികസന പദ്ധതികൾക്ക് തുടക്കമിട്ടിരുന്നു. കോളേജിൽ സീനിയർ വനിതാ ഫുട്ബോൾ ടീം ആരംഭിക്കുകയും പരിശീലനം നൽകി വരികയും ചെയ്യുന്നുണ്ട്.പ്രസ്തുത പദ്ധതികളിൽ സിറ്റി ക്ലബ്ബിന്റെ പങ്കാളിത്തം സാധ്യമായതോടുകൂടിയാണ് വനിതാ ലീഗിലേക്ക് പ്രവേശനത്തിന് അവസരം ഒരുങ്ങയത്
1967 മുതൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന സിറ്റി ക്ലബ്ബ് പ്രതിഭാശാലികളായ കളിക്കാരെ നാടിന് സംഭാവന ചെയ്‌ത പാരമ്പര്യമുള്ള ക്ലബ്ബാണ്.
കേരളത്തിലെ 6 ടീമുകൾ അണിനിരക്കുന്ന വനിത ലീഗിൽ ഓരോ ടീമിനും 10 മത്സരങ്ങൾ വീതമുണ്ടാകും. ലീഗിലെ ജേതാക്കൾ ഇന്ത്യൻ വിമൻസ് ലീഗ് രണ്ടാം ഡിവിഷന് യോഗ്യത നേടും. മത്സരത്തിനുള്ള സിറ്റി ക്ലബ്ബിൻ്റെ വനിതാ ടീം ഡിസംബർ 20 മുതൽ എസ് എച്ച് കോളേജ് ഗ്രൗണ്ടിൽ പരിശീലനം ആരംഭിച്ചു. ടീമിലെ പകുതി താരങ്ങൾ എസ് എച്ച് കോളേജിലെ വിദ്യാർത്ഥിനികൾ ആണ്. പെൺകുട്ടികൾക്കുള്ള തമാസസൌകര്യവും അടിസ്ഥാന സൌകര്യങ്ങളും SH കോളേജ് നൽകി വരുന്നു. വിദ്യാർഥിനികൾക്ക് പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് വഴി തുറക്കാനുള്ള ആദ്യപടിയാണ് കേരള വിമൻസ് ലീഗ്.
ലീഗിന് മുന്നോടിയായി ടീം ലോഞ്ചിംഗ് ഇവൻ്റ് ജനുവരി രണ്ട് വ്യാഴാഴ്‌ച വൈകിട്ട് 5:30ന് എസ് എച്ച് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഹർഷൻ പി ആർ മുഖ്യാതിഥിയായി പങ്കെടുക്കും.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, എസ് എച്ച് കോളേജ് പ്രിൻസിപ്പൽ ഡോ. സി. ഐറിൻ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് സി എസ് സുരേഷ്, സിറ്റി ക്ലബ്ബ് സെക്രട്ടറി സി വി ഫ്രാൻസിസ്, ഐ എസ് വി ഫുട്ബോൾ അക്കാദമി കോ-ഓഡിനേറ്റർ അജിത്ത് ടോമി, പി പി പോൾ, രാധാകൃഷ്‌ണൻ, കോളേജ് കായിക വിഭാഗം മേധാവി ഡോ. ജെസ്മി ജോസ്, പരിശീലകരായ രാഹുൽ വി എൻ, ജോസ് റാഫേൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.