Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2024 18:00 IST
Share News :
ചാലക്കുടി : "വോയ്സ്" ഇന്ത്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ചാലക്കുടി നഗരസഭ കലാഭവൻ മണി പാർക്കിൽ നടക്കുന്ന ചിരിക്ലബ്
സാമൂഹ്യ പ്രവർത്തക ദയാഭായി
സന്ദർശിക്കുകയുണ്ടായി.മലയാളിയുടെ മനം കവർന്ന സാമൂഹ്യ പ്രവർത്തക ദയാഭായി ചിരിക്ലബ്ബ് അംഗങ്ങളോടൊപ്പം ചിരിവ്യായാമത്തിൽ പങ്കെടുത്ത്, ഇന്നിന്റെ ആവശ്യമാണ് ചിരിക്‌ളബ്ബുകൾ എന്ന് ഓർമിപ്പിച്ചു. മനുഷ്യനെ കണ്ടാൽ ഒന്ന് പുഞ്ചിരിക്കാൻ പോലും സമയമില്ലാതെ ജീവിതചക്രം തിരിക്കാൻ നെട്ടോട്ടമോടുന്ന മാനവസമൂഹം, ദൈവസൃഷ്ടിയിൽ തന്റെ മാത്രം പ്രത്യേകതയായ, ചിരി മറക്കുന്ന അവസ്ഥയാണ് ഇന്ന് എന്ന് ഓർമിപ്പിച്ചു. ചിരിക്ലബ്ബ് അംഗം ജോസ് പോട്ട സ്വാഗതം പറഞ്ഞു. ചിരിക്ലബ് ഇൻസ്‌ട്രക്ടർ അമൽ ടോണി ചിരിക്ലബ്ബിന്റെ പ്രവർത്തനം വിശദീകരിച്ചു. ചിരിക്ലബ്ബ് അംഗങ്ങളോടൊപ്പം
വ്യായാമത്തിൽ പങ്കെടുത്ത ദയാഭായി വളരുന്ന തലമുറയ്ക്ക് ചിരിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ "വോയ്സ്" ഇന്ത്യയെ ഉദ്ബോധിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.