Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐപിഎല്ലിൽ ചെന്നൈ സൂപ്പ‍ർ കിംഗ്സിന് ഇന്ന് നിലനിൽപ്പിന്‍റെ പോരാട്ടം; എതിരാളി പഞ്ചാബ്

08 Apr 2025 12:49 IST

Shafeek cn

Share News :

പിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പഞ്ചാബ് കിംഗ്സിനെ നേരിടും. തുടര്‍ തോല്‍വികളില്‍ നിന്ന് ചെന്നൈ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായ മുള്ളൻപൂരിൽ വൈകീട്ട് 7.30നാണ് മത്സരം. കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് തോല്‍വി വഴങ്ങിയ ചെന്നൈക്ക് ശരിക്കും നിലനിൽപ്പിന്‍റെ പോരാട്ടം തന്നെയാണിത്. തോല്‍വിക്കൊപ്പം സ്കോറിങ്ങിലെ മെല്ലെപ്പോക്കും, ബാറ്റര്‍മാരുടെ മോശം ഫോമും, എന്നിങ്ങനെ ആകെ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് ടീം ഇപ്പോൾ.


ചെപ്പോക്കില്‍ പഞ്ചാബ് കിങ്സിനെതിരെ ഇറങ്ങുമ്പോള്‍ ആരാധകര്‍ ആശങ്കയിലാണ്. രചിന്‍ രവീന്ദ്രയ്ക്ക് റൺസ് കണ്ടെത്താന്‍ സാധിക്കാത്തതാണ് ടീമിന്‍റെ പ്രധാന പ്രശ്നം. ഡെവോണ്‍ കോണ്‍വെ തിരിച്ചെത്തിയെങ്കിലും ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു. മൂന്നാം നമ്പറില്‍ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിനും കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ശിവം ദുബെയുടെ ഇംപാക്ട് ഇന്നിങ്സുകള്‍ പിറന്നിട്ട് കുറച്ചേറെയായി. അതിനൊപ്പമാണ് എംഎസ് ധോണിയ്ക്കെതിരായ വിമര്‍ശനങ്ങളും.


അതേസമയം മികച്ചൊരു ജയം സമ്മാനിച്ച് ആരാധകരെ സന്തോഷിപ്പിക്കാന്‍ ടീമിനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മൂന്ന് തുടര്‍ തോല്‍വികളില്‍ നിന്ന് ഇന്നെങ്കിലും ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുകയാണ് ചെന്നൈ ആരാധകര്‍. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും യുവതാരങ്ങളായ പ്രഭ്സിമ്രന്‍ സിങ്ങും നേഹാല്‍ വധേരയും ബാറ്റിങ് പ്രതീക്ഷ ഉണർത്തുന്നു. ബോളിങ്ങില്‍ ആര്‍ഷ്ദീപിനൊപ്പം യുസ്‌വേന്ദ്ര ചാഹലും മാര്‍ക്കോ യാന്‍സണുമുണ്ട്.

Follow us on :

More in Related News