Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റിപ്പോർട്ടർ ചാനൽ എംഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ; അബ്കാരി കേസിൽ എക്സൈസ് നടപടി

17 Sep 2026 08:30 IST

NewsDelivery

Share News :

കൊച്ചി: റിപ്പോർട്ടർ ചാനൽ എംഡി ആൻ്റോ അഗസ്റ്റിനെ അബ്കാരി കേസിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. റിപ്പോർട്ടർ ചാനൽ ഓഫീസിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. പുലർച്ചെ രണ്ടരയോടെ നാല് ജീപ്പുകളിലായാണ് എക്സൈസ് സംഘം ചാനൽ ഓഫീസിലെത്തിയത്. തുടർന്ന് മണിക്കൂറുകൾ നീണ്ട നടപടികൾക്കൊടുവിൽ രാവിലെ അഞ്ചരയോടെയാണ് ആൻ്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് ഓഫീസിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയതായാണ് വിവരം.

ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് 67 ലിറ്റർ വിദേശമദ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ട അബ്കാരി കേസിലാണ് അറസ്റ്റ് എന്നാണ് എക്സൈസ് സംഘം വ്യക്തമാക്കുന്നത്.

അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ എക്സൈസ് അധികൃതർ പുറത്തുവിട്ടിട്ടില്ല. കേസിലെ മറ്റ് നടപടികൾ പുരോഗമിക്കുകയാണ്.

Follow us on :

More in Related News