Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കവർച്ച നടത്തി കാറും മൊബൈൽ ഫോണും ‍49,000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

30 Jun 2025 18:52 IST

MUKUNDAN

Share News :

ചാവക്കാട്:കവർച്ച നടത്തി കാറും മൊബൈൽ ഫോണും ‍49,000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചാവക്കാട് കോട്ടപ്പുറം തെരുവത്ത് റംളാൻ വീട്ടിൽ മൊയ്തീൻ കുഞ്ഞ് മകൻ അനസി(36)നെയാണ് ചാവക്കാട് എസ്ഐ ശരത് സോമൻ അറസ്റ്റ് ചെയ്തത്.6-01-2025 തിയ്യതി ഉച്ചയ്ക്ക് 1.30-ന് ചാവക്കാട് കോടതിയുടെ മുൻവശം വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.അനസും,കണ്ടാലറിയാവുന്ന മറ്റു രണ്ടുപ്രതികളും കൂടിയാണ് കൃത്യം നടത്തിയത്.അന്നകരയിലുളള വടേരി വീട്ടിൽ രതീഷ് എന്നയാളെയും ഭാര്യയേയുമാണ് ഇവർ കവർച്ചക്കിരയാക്കിയത്.ഈ രണ്ടുപ്രതികൾ പരാതിക്കാരനായ രതീഷിന്റെ കാർ എടുത്തുകൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് കോടതിയിൽ പരാതി നൽകാൻ വേണ്ടി എത്തിയതായിരുന്നു പരാതിക്കാരനും ഭാര്യയും.വക്കീലിനെ കാത്ത് കാറിലിരിക്കുകയായിരുന്ന പരാതിക്കാരനെയും ഭാര്യയേയും ബലമായി കാറിൽ നിന്നിറക്കി എർട്ടിഗ കാറും കാറിലുണ്ടായിരുന്ന 49,000 രൂപയും പരാതിക്കാരന്റെ കൈയ്യിലുണ്ടായിരുന്ന സാംസ് S 23 മൊബൈൽ ഫോണുമായി പ്രതികൾ കടന്നുകളയുകയായിരുന്നു.സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയമായ പരിശോധനകളിലൂടെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.മറ്റു പ്രതികൾക്ക് വേണ്ടിയുളള അന്വേഷണവും അവർക്ക് കൃത്യത്തിലുളള പങ്കും പോലീസ് അന്വേഷിച്ചുവരികയാണ്.എസ്ഐ വിഷ്ണു എസ്.നായർ,പോലീസുകാരായ അനീഷ് വി.നാഥ്,ശിവപ്രസാദ്,പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


Follow us on :

More in Related News