Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ധനുഷിന് പിന്നാലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിർമ്മാതാക്കൾ, 5 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

07 Jan 2025 12:48 IST

Shafeek cn

Share News :

ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് വിവാദങ്ങളിലകപ്പെട്ട തെന്നിന്ത്യൻ താരം നയൻതാരയ്ക്ക് വീണ്ടും കുരുക്ക്. ധനുഷിന് പിന്നാലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിർമ്മാതാക്കൾ രംഗത്തെത്തി. 5 കോടി രൂപയുടെ നഷ്ടപരിഹാര ആവശ്യമുന്നയിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അനുമതിയില്ലാതെ സിനിമയുടെ അണിയറ ദൃശ്യങ്ങൾ വിവാഹ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് നോട്ടീസ് നൽകിയത്.


ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കളായ ശിവാജി പ്രൊഡക്ഷൻസ് ആണ് നയൻതാരയ്ക്ക് നോട്ടീസ് അയച്ചത്. അതേസമയം നേരത്തെ നാനും റൗഡിതാൻ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിന് സിനിമയുടെ സംവിധായകൻ ധനുഷും നയൻതാരയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ചിത്രത്തിന്‍റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനായിരുന്നു പകര്‍പ്പവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. എന്നാൽ ഇത് വലിയ വിവാദം ആകുകയും ചെയ്തിരുന്നു.


ഈ വിവാദങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെയാണ് ഇപ്പോൾ ചന്ദ്രമുഖിയുടെ നിർമ്മാതാക്കൾ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. നയൻതാരയെ കൂടാതെ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിനും നിർമ്മാതാക്കൾ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. 2005 ൽ ആയിരുന്നു ചന്ദ്രമുഖി പുറത്തിറങ്ങിയത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു ഈ സിനിമ. ഇതിൽ രജനികാന്തിന്റെ നായിക ആയിട്ടാണ് നയൻതാര അഭിനയിച്ചിരിക്കുന്നത്. നവംബർ 18 ന് ആയിരുന്നു നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തത്. നയൻതാര ബിയോണ്ട് ദി ഫെയറിടേൽ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഇതിനുപിന്നാലെയാണ് ധനുഷ് കോടതിയിൽ കേസ് ഫയല്‍ ചെയ്തത്.

Follow us on :

More in Related News