Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെടിനിർത്തൽ; അമേരിക്ക മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശം പരിഗണനയിലെന്ന് ല​ബ​നാ​ൻ

17 Nov 2024 10:01 IST

Shafeek cn

Share News :

ബെയ്‌റൂത്ത്: ഇ​സ്രയേ​ൽ-​ഹി​സ്ബു​ള്ള ഏ​റ്റു​മു​ട്ട​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ അമേരിക്ക മു​ന്നോ​ട്ടു​വെ​ച്ച വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശം ച​ർ​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ല​ബ​നാ​ൻ പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ ന​ബീ​ഹ് ബെ​റി അ​റി​യി​ച്ചു. ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന് ല​ബ​നാ​നി​ൽ ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ന​ൽ​കാ​നു​ള്ള ഒ​രു നി​ർ​ദേ​ശ​വും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.


ച​ർ​ച്ച ചെ​യ്യാ​നും ക​ഴി​യാ​ത്ത​താ​ണ്. അ​ത്ത​രം ഒ​രു വ്യ​വ​സ്ഥ​യും അമേരിക്ക നി​ർ​ദേ​ശ​ത്തി​ലി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ല​ബ​നാ​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്നും ബെ​റി ആ​വ​ർ​ത്തി​ച്ചു. നാ​റ്റോ അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും വി​ദേ​ശ സൈ​ന്യ​ത്തെ ല​ബ​നാ​നി​ൽ വി​ന്യ​സി​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ളും അ​ദ്ദേ​ഹം ത​ള്ളി.


ഒ​രു ബ​ദ​ൽ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ല​ബ​നാ​ൻ അ​തു​​മാ​യി മു​ന്നോ​ട്ടു​പോ​കി​ല്ല. നി​ല​വി​ലു​ള്ള സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും ബെ​റി ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, അമേരിക്കൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി ലി​സ ജോ​ൺ​സ​ൺ കൈ​മാ​റി​യ വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.

Follow us on :

More in Related News