Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൈടെക് സുരക്ഷാക്രമീകരണങ്ങളോടെ പണം വച്ച് ചീട്ടുകളി, വൻ സംഘം പിടിയിൽ

25 Aug 2024 18:27 IST

WILSON MECHERY

Share News :


ചാലക്കുടി : ആസന്നമായ ഓണാഘോഷം മുന്നിൽ കണ്ട് ക്രമസമാധാനപാലന ചുമതലയുള്ള അഡീഷണൽ ഡിജിപി എം.ആർ അജിത് കുമാർ ഐപിഎസിൻ്റെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തുടനീളം ക്രിമിനലുകൾക്ക് എതിരെയും കുറ്റകൃത്യങ്ങൾ തടയാനും നടക്കുന്ന പ്രത്യേകപരിശോധനകളുടെ ഭാഗമായി കൊരട്ടിയിൽ ആധുനിക സുരക്ഷാ ക്രമീകരണങ്ങളോടെ പ്രവർത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ മൂന്നു ലക്ഷത്തിഅറുപത്തിമൂവായിരത്തിഎണ്ണൂറ്റി നാൽപത് രൂപയുമായി ഇരുപത്തിയാറ് പേരടങ്ങിയ സംഘം പിടിയിൽ.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിനു ലഭിച്ച പരാതിയെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെ. യുടെ നേതൃത്വത്തിലാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.

എറണാകുളം- തൃശൂർ ജില്ലാതിർത്തിയായ കൊരട്ടി മാമ്പ്ര കേന്ദ്രീകരിച്ച് വിവിധ ജില്ലകളിലുള്ളവർ ഉൾപ്പെട്ട സംഘം വൻതോതിൽ പണം വച്ച് ചൂതാട്ടം നടക്കുന്നതായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ഒന്നരയാഴ്ചമുമ്പ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പിയെ പ്രസ്തുത പരാതിയെപ്പറ്റി അന്വേഷിക്കാൻ ചുമതലപ്പെടുത്തുകയും തുടർന്ന് കൊരട്ടി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാമ്പ്ര കേന്ദ്രീകരിച്ച് വൻ ചൂതാട്ടം നടക്കുന്നതായി കണ്ടെത്തി ആ പ്രദേശത്ത് പ്രത്യേകാന്വേഷണ സംഘം ദിവസങ്ങളോളം രഹസ്യ നിരീക്ഷണം നടത്തി ചൂതാട്ടം പിടികൂടിയത്.

പുറത്തുനിന്നും ആളെത്തിയാൽ അറിയാൻ തക്കവണ്ണം സിസിടിവി ക്യാമറകളും കാവൽക്കാരെയും ഏർപ്പെടുത്തി ആധുനികസുരക്ഷാ സംവിധാനങ്ങളോടെ ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്നകൊരട്ടി മാമ്പ്ര സ്വദേശി പാണ്ടവത്ത് വീട്ടിൽ ബാലൻ, കൊരട്ടി വെളിയത്ത് വീട്ടിൽ അനിൽ, അങ്കമാലി കുറുകുറ്റി പൈനാടത്ത് വീട്ടിൽ ബെന്നി തോമസ്, കൊരട്ടി മേലൂർ തെക്കിനിയത്ത് വീട്ടിൽ പോൾ, കൊരട്ടി കിഴക്കുംമുറി പ്ലാക്കൽ വീട്ടിൽ ഷിജു, ചാലക്കുടി പോട്ട പടമാടൻ വീട്ടിൽ വിൻസെൻ്റ്, അങ്കമാലി എളവൂർ അറയ്ക്കലാൻ വീട്ടിൽ ബെന്നി അബ്രഹാം, നെടുമ്പാശ്ശേരി മേയ്ക്കാട് ആലുക്കൽ വീട്ടിൽ എൽദോപോൾ, മുരിങ്ങൂർ കാടുകുറ്റി പുതുശേരി വീട്ടിൽ പൗലോസ്, അങ്കമാലി മഞ്ഞപ്ര വടക്കഞ്ചേരി വീട്ടിൽ ബേബി, മുരിങ്ങൂർ തെക്കുംമുറി വാഴപ്പിള്ളി വീട്ടിൽ ജോയി, അങ്കമാലി കറുകുറ്റി പാദുവാപുരം പൈനാടത്ത് വീട്ടിൽ ബെന്നി തോമസ്, അങ്കമാലി കറുകുറ്റി പൈനാടത്ത് വീട്ടിൽ തോമസ്പോൾ, ഈസ്റ്റ് ചാലക്കുടി അറക്കക്കാരൻ വീട്ടിൽ ജോയി, സൗത്ത് കൊരട്ടി കറുകപ്പിള്ളി വീട്ടിൽ ഡെയ്സൻ, അങ്കമാലി കറുകുറ്റി പൈനാടത്ത് വീട്ടിൽ വർഗ്ഗീസ്, സൗത്ത് കൊരട്ടി വാഴപ്പിള്ളി വീട്ടിൽ ദേവസിക്കുട്ടി, അങ്കമാലി കറുകുറ്റി പൈനാടത്ത് വീട്ടിൽ തങ്കച്ചൻ, കൊരട്ടി സൗത്ത് പറക്കാടത്ത് വീട്ടിൽ ഇട്ടീര, അങ്കമാലി കരയാംപറമ്പ് ചിറ്റിനപ്പിള്ളി വീട്ടിൽ ചാർലി, അങ്കമാലി ചർച്ച് നഗർ മുണ്ടാടൻ വീട്ടിൽ വർഗ്ഗീസ്, കൊരട്ടി കോനൂർ കണ്ണമ്പിള്ളി ജോസഫ്, കൊരട്ടി മാമ്പ്ര ഗോപുരാൻ വീട്ടിൽ തോമസ്, കൊരട്ടി പെരുമ്പി കൊടക്കാട്ട് വീട്ടിൽ വൽസകുമാർ, ചാലക്കുടി വെട്ടുകടവ് കാച്ചപ്പിള്ളി വീട്ടിൽ ഷിമ്മി, അങ്കമാലി കറുകുറ്റി പുതുശേരി വീട്ടിൽ ഡേവിസ് എന്നിവരാണ്പിടിയിലായത്. ഇവരിനിന്നു മൂന്നു ലക്ഷത്തി അറുപത്തിമൂവായിരത്തി എണ്ണൂറ്റി നാൽപത് രൂപയും ചൂതാട്ടത്തിനുപയോഗിച്ച സാധനസാമഗ്രികളും പിടിച്ചെടുത്തു. ഇവരിൽ കുറച്ചുപേർ മുൻപും സമാന കുറ്റകൃത്യത്തിന് പിടിയിലായിട്ടുള്ളവരാണ്.

ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെ. , കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ അമൃത് രംഗൻ,അഡീഷണൽ എസ്ഐ റെജിമോൻ, ഡാൻസാഫ് ക്രൈംസ്ക്വാഡ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ്പൗലോസ്, പി.എം മൂസ, എ.യു റെജി, ബിനു എം. ജെ, ഷിജോ തോമസ്, കൊരട്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒമാരായ ശ്രീനാഥ് ജി., സജേഷ്കുമാർ പി.കെ, എം.അലി, ഹോം ഗാർഡ് ജോയി എന്നിവരാണ് ചൂതാട്ടകേന്ദ്രത്തിൽ പരിശോധന നടത്തി പണവും ചീട്ടുകളിസാമഗ്രികളും പിടിച്ചെടുത്തത്.

Follow us on :

More in Related News