Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2025 18:50 IST
Share News :
ചാലക്കുടി : കർദ്ദിനാൾ മാർ ജോർജ് കുവക്കാട്ടിന് മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ സ്വീകരണം നൽകി. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ എത്തിചേർന്ന കർദിനാളിനെ ബാൻ്റ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. ലോക സമാധാനം നിലനില്കാൻ ആഗ്രഹിക്കുന്ന മാർപ്പാപ്പാപ്പയോടപ്പം ചേർന്ന് പ്രവർത്തിക്കണമെന്ന് സ്വീകരണം എറ്റുവാങ്ങി കൊണ്ട് കർദ്ദിനാൾ പറഞ്ഞു. സഭയ്ക്കും സമൂഹത്തിനും നന്മകൾ വരണമെന്ന് മാർപ്പാപ്പ ആഗ്രഹിക്കുന്നതായി കർദ്ദിനാൾ മാർ ജോർജ് കുവക്കാട്ട് പറഞ്ഞു ഡിവൈൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യുനായ്ക്കും പറമ്പിൽ. ഫാ മാതു തടത്തിൽ, ഫാ വർഗ്ഗീസ് പാപ്പുറം, ഫാ അലക്സ് ചാലങ്ങാടി, ഫാ. ഷിജു നെറ്റിയാങ്കൽ ഫാ. ഫിലിപ്പ് നെടു തുരുത്തി, ബ്രദർ. വൈ. ഔസേപ്പച്ചൻ എന്നിവർ ചേർന്ന് കർദിനാളിനെ സ്വീകരിച്ചു
Follow us on :
Tags:
More in Related News
Please select your location.