Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരിടവേളയ്ക്കു ശേഷം കൊണ്ടോട്ടിയിലും പരിസരങ്ങളിലും ബ്രൗൺഷുഗർ വിപണനം വർദ്ധിക്കുന്നു

04 Jan 2025 10:51 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: ഒരിടവേളയ്ക്കുശേഷം കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളിലും മാരക ലഹരി വസ്തുവായ ബ്രൗൺഷുഗറിന്റെ വിപണനവും ഉപയോഗവും വർദ്ധിച്ചു വരുന്നതായി എക്സൈസ്. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 30, ജനുവരി 1,2 തീയതികളിൽ നടത്തിയ എക്സൈസ് പരിശോധനയിൽ കൊണ്ടോട്ടി, പുളിക്കൽ പ്രദേശങ്ങളിൽ നിന്നും ബ്രൗൺ ഷുഗറുമായി ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു.

മലപ്പുറം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എ.പി. ദിപീഷിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്‌ഡിൽ ചെറുകാവ് സ്വദേശി മുണ്ടക്കൽ വീട്ടിൽ സാലിഹ് (32), പൂളക്കോട് സ്വദേശി മേലേ മാങ്കണ്ടത്തിൽ വീട്ടിൽ അബൂബക്കർ (28 ), ചേന്ദമംഗല്ലൂർ സ്വദേശി പാലക്കൽ വീട്ടിൽ സമീർ (47), മോങ്ങം സ്വദേശി ചുള്ളിയിൽ വീട്ടിൽ സലാഹുദ്ദീൻ (32), അരിമ്പ്ര സ്വദേശി പിലാതോട്ടത്തിൽ മുഹമ്മദ് അസ്ലം (27), പുളിക്കൽ സ്വദേശി ശമീം എന്ന മുന്ന ( 41), പുളിക്കൽ സ്വദേശി വാനടി പുറായ് വീട്ടിൽ ഷൈജു ( 50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 1.056 ഗ്രാം ബ്രൗൺഷുഗർ ഇവരിൽ നിന്നും പിടികൂടി. പ്രദേശങ്ങളിൽ ലഹരി വില്പന നടത്തുന്ന സംഘത്തെ കുറിച്ച് എക്സൈസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ നാസർ ഓടക്കൽ, അസി.എക്സൈസ് ഇൻസ്പെക്ടർ ടി.വി ജ്യോതിഷ് ചന്ദ്,സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണൻ മരുതാടൻ, സതീഷ് കുമാർ, ഷംസുദ്ദീൻ, വിനയൻ, അനന്തു രജിലാൽ പന്തക്കപറമ്പിൽ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ പി.എസ്.സില്ല, കെ. മായാദേവി, ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കാളികളായി.

Follow us on :

More in Related News