Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാവിനെ ദേഹോപദ്രം ഏൽപ്പിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് കവർച്ച ചെയ്ത പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

09 Aug 2025 19:43 IST

MUKUNDAN

Share News :

ചാവക്കാട്:ദേഹോപദ്രം ഏൽപ്പിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് കവർച്ച ചെയ്ത പ്രതി അറസ്റ്റില്‍.പൂക്കോട് മല്ലാട് പുതുവീട്ടിൽ മുഹമ്മദാലി മകൻ കള്ളന്‍ മനാഫ് എന്നറിയപെടുന്ന മനാഫിനെ(45)യാണ് തമിഴ് നാട് ഏര്‍വാടിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.ഓഗസ്റ്റ്‌ ഒന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.ഒറ്റപാലം കരിമ്പുഴ സ്വദേശി വടംവല വീട്ടിൽ സയിദ് അലവി മകൻ സക്കീറി(34)നെയാണ് പ്രതി ദേഹോപദ്രവം ഏൽപ്പിച്ച് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് ഓടി രക്ഷപെട്ടത്.കൃത്യത്തിന് ശേഷം പ്രതി പലസ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.എര്‍വടിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ചാവക്കാട് എസ്ഐ ശരത് സോമൻ,ജിഎഎസ്ഐ അൻവർ സാദത്ത്,സിപിഒമാരായ പ്രദീപ്,രജിത്,അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ്‌ ചെയ്തത്.അറസ്റ്റ്‌ ചെയ്ത പ്രതിക്ക് വിവിധ സ്റ്റേഷനുകളിൽ 21 ഓളം കേസുകള്‍ ഉണ്ട്.കഴിഞ്ഞ വര്ഷം പുന്ന ധ‍ർമ്മശാസ്ത്ര അയ്യപ്പ ക്ഷേത്രത്തിന്റെ മുൻവശത്തുള്ള ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന്‌ മോഷണം നടത്തിയതും,മണത്തല നരിയമ്പുളളി കുടുംബ ക്ഷേത്രത്തില്‍ മോഷണം നടത്തിയതുമായ കേസിലെ പ്രതിയാണ് മനാഫ്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Follow us on :

More in Related News