Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2025 12:42 IST
Share News :
കോർപ്പറേഷൻ വോട്ടർ പട്ടികയും ആയിരത്തിലധികം വോട്ട് ഇരട്ടിപ്പുകൾ, ഒരു ഐ.ഡി കാർഡ് നമ്പ റിൽ ആറ് വോട്ടർമാർ, ഒരു വീട് നമ്പറിൽ മൂന്നൂറിലധികം വോട്ടർമാർ, വീട് നമ്പർ ഇല്ലാതെയും വോട്ടുകൾ, ഫീൽഡ് വെരിഫിക്കേഷൻ നടത്തി വോട്ടർ പട്ടിക ശുദ്ധീകരിക്കണം : മുസ് ലിം ലീഗ്
കോഴിക്കോട്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കോഴിക്കോട് കോർപ്പറേഷനിലെ വോട്ടർ പട്ടിക ക്രമക്കേടുകൾ നിറഞ്ഞത്. ഓരോ വോട്ടർമാർക്കും ഐ.ഡി കാർഡ് നമ്പർ വിത്യസ്ഥമായിരി ക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന എന്നാൽ കോഴിക്കോട് കോർ പ്പറേഷൻ വോട്ടർ പട്ടികയിൽ ഒരു ഐ.ഡി കാർഡ് നമ്പറിൽ തന്നെ ആറ് വോട്ടർമാരുടെ വിവരങ്ങൾ ലഭിക്കും. ഇങ്ങനെ ആറ് വോട്ടർമാർ ഉള്ള നാല് ഐ.ഡി കാർഡ് നമ്പറുകൾ പട്ടികയിലുണ്ട്. ഇതുപോലെ 5 വോട്ടർമാർ വീതമുള്ള 4 ഐ.ഡി കാർഡ് നമ്പറുകളും, 4 വോട്ടർമാർ വീതമുള്ള 3 ഐ.ഡി കാർഡ് നമ്പറുകളും, 3 വോട്ടർ മാർ വീതമുള്ള 20 ഐ.ഡി കാർഡ് നമ്പറുകളും, 2 വോട്ടർമാർ വീതമുള്ള 599 ഐ.ഡി കാർഡ് നമ്പറുകളും പട്ടികയിലുണ്ട്. ഇതിൽ 90 ശതമാനത്തിലേറെ വിത്യസ്ഥ ബൂത്തുകളിലും, ഡിവിഷനുകളിലുമാണ്,
പട്ടികയിൽ വോട്ടറുടെ പേര്, രക്ഷിതാവിൻറെ പേര്, വീട്ടുപേര് എന്നിവ ഒരു അക്ഷരം പോലും മാറ്റമില്ലാതെ രണ്ട് തവണ ആവർത്തിച്ച് വരു വോട്ടുകൾ 1408 എണ്ണമാണ്. വോട്ട് ഇരട്ടിപ്പിൻ്റെ വലിയ ഉദാഹരണമാണ് ഇത്. ഒരേ ഡിവിഷനിൽ ഒരേ ബൂത്തിൽ 480 വോട്ടുകളാണ് ആവർത്തിച്ച് വന്നത്. ഒരേ ഡിവിഷനിൽ തന്നെ 752 ഡോ ട്ടുകൾ ആവർത്തിച്ച് വന്നപ്പോൾ 656 വോട്ടുകൾ വിത്യസ്ഥ ഡിവിഷനിലായാണ് ആവർത്തിച്ച് വന്നത്. ചെറിയ അക്ഷര വിത്യാസങ്ങൾ പരിഗണിച്ചാൽ ഇതിൻ്റെ പത്തിരട്ടി വോട്ട് ഇരട്ടിപ്പ് പട്ടികയിൽ കാണാൻ സാധിക്കും
ഒരു വീട് നമ്പറിൽ തന്നെ മൂന്നൂറിലധികം വോട്ടർമാർ ഉള്ള വാർഡുകളും ഉണ്ട്. ഒരു വീട് നമ്പറിൽ ഉള വോട്ടർമാർ തന്നെ രണ്ടും, മൂന്നും ഡിവിഷനിൽ ആയ കൗതുകകരമായ കാര്യവും പട്ടികയിൽ ഉണ്ട്. മാറാട് ഡിവിഷനിൽ ഉൾപ്പെട്ട 49/49 എന്ന വീട്ട് നമ്പറിൽ 327 വോട്ടർമാരാണ് ഉള്ളത്. എന്നാൽ ഇവർ 7 ബൂത്തുകളിലായാണ് ഉള്ളത്. പൂത്തൂർ ഡിവിഷനിൽ 4/500 എന്ന വീട്ട് നമ്പറിൽ 320 വോട്ടർമാരാണ് ഉള്ളത്. ഇവര് 5 ബുത്തുകളിലായാണ് ഉള്ളത്. പുത്തൂർ ഡിവിഷനിൽ തന്നെ 4/400 എന്ന വീട് നമ്പറിൽ 248 വോട്ടർമാരുണ്ട്. 03/418 എന്ന നമ്പറിൽ 196 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 11 എണ്ണം കൊമ്മേരി ഡിവഷനിലും, 185 എണ്ണം കുറ്റിയിൽ താഴം ഡിവിഷനിലുമാണ്. 5/0 എന്ന വീട്ട് നമ്പറിലെ 192 വോട്ടർമാരിൽ 149 എണ്ണം മൊകവൂർ ഡിവിഷനിലും 43 എണ്ണം കുണ്ടുപറമ്പ് ഡിവിഷനിലുമാണ്. 50/50 എന്ന വീട് നമ്പറിലെ 103 വോട്ടർമാരിൽ 26 എണ്ണം മാറാട് ഡിവിഷനിലും, 72 എണ്ണം നടുവട്ടം ഡിവിഷനിലും, 5 എണ്ണം മാത്തോട്ടം ഡിവിഷനിലുമാണ്. 0 എന്ന വീട്ടു നമ്പറിൽ വിവിധ ഡിവിഷനുകളിലായി ഉള്ളത് 1088 വോട്ടുകളാണ്. അതും വിത്യസ്ഥ ബൂത്തുകളിലായിട്ടാണ് ഉള്ളത്.
നിലവിൽ പ്രസിദ്ധീകരിച്ച് പട്ടികയിൽ അതിർത്തി മാറി വന്നത് നൂറ് കണക്കണിന് വോട്ടുകളാണ്. ചില ഡി വിഷനുകളിൽ അഞ്ഞൂറിൽ അധികം വോട്ടുകൾ അതിർത്തിക്ക് പുറത്ത് നിന്നും വന്നിട്ടുണ്ട്. ഒരു വീട്ടിലെ വോട്ടുകൾ തന്നെ വിത്വസ്ഥ ഡിവിഷനുകളിലും, ബൂത്തുകളിലുമായി പരന്ന് കിടക്കുന്നു. ഇത് കൊണ്ട് തന്നെ വോട്ടർ പട്ടിക കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇതിനിടയിലാണ് ഇങ്ങനെ പതിനായിരത്തോളം വോട്ട് ഇരട്ടിപ്പിൻറെ സാധ്യതയും കണ്ടെത്തിയത്. 2020 ൽ കോഴിക്കോട് കോർപ്പറേഷനിലെ 12 ഡിവിഷനിൽ യു.ഡി.എഫ് പരാജയപ്പെട്ടത് 500 ൽ താഴെ വോട്ടിനാണ്. അതിർത്തി മാറ്റി വന്ന വോട്ടർമാരേടും, വ്യാജ വോട്ടർ മാരുടെയും പിൻബലത്തിൽ അധികാരം നിലനിർത്താനാണ് സി.പി.എം ശ്രമിക്കുന്നത്. ഒരോ ഡിവഷനിലേയും വീടുകൾ സന്ദർശിച്ച് ഫീൽഡ് വെരിഫിക്കേഷൻ നടത്തി വോട്ടർ പട്ടിക ശുദ്ധീകരിച്ചാൽ മാത്രമേ ഇതിന് പരി ഹാരം കാണാൻ കഴിയു
പത്ര സമ്മേളനത്തിൽ
എം.എ റസാഖ് മാസ്റ്റർ, (പ്രസിഡൻ്റ്. മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി)
ടി.ടി ഇസ്‌മായിൽ (ജനറൽ സെക്രട്ടറി, മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി എന്നിവർ പങ്കെടുത്തു
Follow us on :
More in Related News
Please select your location.