Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിസ്ഡം ജനസാഗരണസമ്മേളനം നാളെ ചെറുവാടിയിൽ '

13 Aug 2025 09:46 IST

UNNICHEKKU .M

Share News :

'


മുക്കം: സമൂഹത്തിൽ വളർന്നു വരുന്ന ആഘോഷ സംസ്കാരത്തിനും വിവാഹവേദികളിലെ അനാരോഗ്യ പ്രവണതകൾക്കും ആഡംബരങ്ങൾക്കുമെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനജാഗരണ സംഗമം ആഗസ്റ്റ് 14,15 ന് സംഘടിപ്പിക്കുമെന്ന് സംഘാടകർ മുക്കത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 14 ന് ( വ്യാഴം വൈകിട്ട് 7 മണിക്ക് ചെറുവാടിയിൽ പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്യും.വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം പ്രസിഡന്റ് ജമാൽ ചെറുവാടി അധ്യക്ഷത വഹിക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സൗത്ത് ജില്ല പ്രസിഡന്റ് ബഷീർ വി.ടി,വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് അമീർ അത്തോളി,വിസ്ഡം സ്റ്റുഡൻസ് ജില്ലാ പ്രസിഡണ്ട് സഹൽ ആദം എന്നിവർ പരിപാടിയിൽ സംബന്ധിക്കും.

രണ്ടാം ദിവസം 15 ന് ( വെള്ളി) വൈകുന്നേരം 4 30 മുതൽ “നബിദിനാഘോഷം പ്രമാണങ്ങളിൽ” എന്ന തലക്കെട്ടിൽ മുഖാമുഖം പരിപാടി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി എൻ അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. ജാമിയ അൽ ഹിന്ദ് അൽ ഇസ്ലാമിയ ഡയറക്ടർ ഫൈസൽ മൗലവി, ഷബീബ് സ്വലാഹി തുടങ്ങിയവർ പങ്കെടുക്കും. പൊതുജനങ്ങൾക്ക് സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ പ്രചാരണത്തിന് ഭാഗമായി മണ്ഡലത്തിന്റെ വിവിധങ്ങളായ അങ്ങാടികളിൽ പ്രചാരണ സംഗമങ്ങൾ,വാഹനപ്രചാരണം,വീടുകൾ കേന്ദ്രീകരിച്ച് ഡോർ ടു ഡോർ,സന്ദേശം ലഘുലേഖകൾ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.

വാർത്ത സമ്മേളനത്തിൽ വിസ്ഡം

ഇസ്ലാമിക്ക് ഓർഗനൈസേഷൻ കൊ

ടിയത്തൂർ മണ്ഡലം പ്രസിഡണ്ട് ജമാൽ ചെറുവാടി, സെക്രട്ടറി വി.കെ. കബീർ, ഷംസീർ സലാഹി ഹബീബ് റഹ്മാൻ, ഇംതിയാസ് തിരുവമ്പാടി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News