Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2025 15:58 IST
Share News :
മുണ്ടക്കയം: തെക്കേമല ഗ്രാമസംഗമം താന്‍ അട്ടിമറിച്ചതായി പഞ്ചായത്തംഗം ഷാജി പുല്ലാട്ടിന്റെ ആരോപണം ശുദ്ധഅസംബന്ധമാണന്ന് പെരുവന്താനം ഗ്രാമ പഞ്ചായത്തു പ്രസിഡന്റും
കോണ്‍ഗ്രസ് ബ്ലോക് ജനറല്‍ സെക്രട്ടറിയുമായ നിജിനി ഷംസുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഉദ്ഘാടകയായ ജില്ലാ കലക്ടര്‍ നേരിട്ട് ഇടപെട്ടു പരിപാടിയില്‍ നിന്നും പിന്‍മാറിയത് തന്റെ തലയില്‍വെച്ച് ഒഴിയാനുളള നീക്കമാണ് തെക്കേമല വാര്‍ഡ് മെമ്പര്‍ കൂടിയായ ഷാജി പുല്ലാട്ട് നടത്തുന്നത്.പരിപാടിസ്‌പോണ്‍സര്‍ ചെയ്യുന്ന സ്വകാര്യ സ്ഥാപന ഉടമകളെ സംബന്ധിച്ചു പൊലീസ് രഹസ്യാന്വേണ വിഭാഗം അന്വേഷിച്ചു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ പങ്കെടുക്കാതിരകുന്നതെന്ന് തലക്ടറേറ്റില്‍ നിന്നും തന്നെ അറയിച്ചന്നും അതു സംബന്ധിച്ച ശബ്ദരേഖ തന്റെ കൈവശമുണ്ടന്നും നിജിനി പറഞ്ഞു.കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുളള പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ മുതലെടുപ്പിനു വേണ്ടി പാര്‍ട്ടിയെ രണ്ടു ചേരിയാക്കാനുളള ശ്രമമാണ് ഇയാള്‍ നടത്തുന്നത്. ഗ്രാമ സംഗമം എന്ന പരിപാടി ഗ്രാമ പഞ്ചായത്ത് കമ്മറ്റി തീരുമാനത്തിലല്ലന്നും വാര്‍ഡ് തല പരിപാടി മാത്രമാണന്നും എന്നാല്‍ ഇത് പഞ്ചായത്ത് പരിപാടിയാണന്നു ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നു .ബ്ലോക് പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കില്ലന്നു ഇയാള്‍ പറഞ്ഞപ്പോള്‍ അതിനാല്‍ പ്രചരണ ബോര്‍ഡ്കളിലും നോട്ടീസിലും തന്റെ പേരും പടവും ഉപയോഗിക്കരുതെന്നു മുന്‍ കൂട്ടി പറഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടത്താനിരുന്ന പ്രോഗ്രാമിനു ജില്ല കലക്ടറെ ക്ഷണിക്കാന്‍ നല്‍കിയ കത്ത് ഇപ്പോള്‍ വ്യാജമായി പ്രചരിപ്പിക്കുയാണ്.തന്റെ സഹപ്രവര്‍ത്തകരായ രണ്ടു പഞ്ചായത്ത് മെമ്പര്‍മാരെ താന്‍ ദ്രോഹിച്ചതായുളള ഷാജി പുല്ലാട്ടിന്റെ ആരോപണം പുശ്ചിച്ചു തളളുന്നുവെന്നും മറുപടി അര്‍ഹിക്കില്ലന്നും നിജിനി പറഞ്ഞു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ പഞ്ചായത്തിന്റെ ലോഗോ ഉപയോഗിച്ചു നോട്ടീസ് പ്രിന്റ് ചെയ്യുകയും താനോ പഞ്ചായത്ത് സെക്രട്ടറിയോ അറിയാതെ ഇതിന്റെ ബില്‍ പഞ്ചായത്ത് ചിലവിലാക്കാനും ശ്രമം നടത്തി. തെക്കേമല വാര്‍ഡിലെ വനിതസംഘങ്ങളില്‍ നിന്നും ഗ്രാമ സംഗമത്തിന്റെ പേരില്‍ വ്യാപക പണപിരിവ് നടത്തിയതായി മനസ്സിലാക്കാനായി.പ്രോഗ്രാമിന്റെ തലേദിവസം ജില്ലാ കലക്ടറുടെ ഓഫീസില്‍ നിന്നും തന്നെ വിളിക്കുകയും പ്രോഗ്രാമിന്റെ ചിലവുകള്‍ ആരാണ് നടത്തുന്നതെന്നും പഞ്ചായത്തു പണം മുടക്കിയാണോ പരിപാടി നടത്തുന്നതെന്നും ചോദിക്കുകയും എന്നാല്‍ ഈ പ്രോഗ്രാമിനു പഞ്ചായത്തുമായി യാതൊരു ബന്ധവുമില്ലന്നറിയിക്കുയും ചെയ്തിട്ടുണ്ട്.പൊലീസ് രഹസ്യാന്വേഷണവിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ പരിപാടി കാന്‍സല്‍ ചെയ്തതിന് പഞ്ചായത്ത് പ്രസിഡന്റാണന്നു നരുത്തി തീര്‍ക്കാനുളള പുല്ലാടന്റെ നിലപാട് നീതിക്കു നിരക്കാത്തതാണ്.ഇത് സംബന്ധിച്ച ഫോണ്‍സന്ദേശങ്ങളും പഞ്ചായത്തു പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ തെളിവായി നല്‍കി.സീറ്റു നല്‍കിയതും,പഞ്ചായത്തു പ്രസിഡന്റാക്കിയതും കോണ്‍ഗ്രസ് പാര്‍ട്ടിയാണ്, തിനിക്കെതിരെ കോണ്‍ഗ്രസ് അംഗത്തിന്റെ വ്യാജ ആരോപണം നടത്തിയതിന് മറുപടി നല്‍കുന്നതും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടാണന്നും നിജിനി പറഞ്ഞു. യുവ പഞ്ചായത്തംഗത്തെ കേസില്‍ കുടുക്കാന്‍ താന്‍ ശ്രമിച്ചെന്ന ഷാജിയുടെ ആരോപണത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഇ.ആര്‍ ബൈജുവും പങ്കെടുത്തു.
Follow us on :
More in Related News
Please select your location.