Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2025 11:00 IST
Share News :
പേരാമ്പ്ര: കൂത്താളിയിൽ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകത്തിലെ മുഖ്യപ്രതി ആയ മകൻ ലിനീഷ് (42) നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തൈപ്പറമ്പ് സ്വദേശി പരേതനായ ഒ.സി. ബാലകൃഷ്ണൻ നായരുടെ ഭാര്യ പത്മാവതി അമ്മ (65) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 5-നായിരുന്നു സംഭവം. ബോധം ഇല്ലാതെ കിടക്കുന്ന നിലയിൽ അമ്മയെ ആശുപത്രിയിൽ എത്തിച്ചുവെന്നായിരുന്നു മകൻ ആ ദിവസം പൊലീസിനോട് പറഞ്ഞത്.
പേരാമ്പ്രയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ചാണ് വീട്ടമ്മ മരിച്ചത്. തുടർന്ന് നാട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പൊലീസിൽ വിവരം നൽകുകയും ചെയ്തു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ ചൂണ്ടിക്കാട്ടി നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. മദ്യപിച്ച് വീട്ടിലെത്തിയ ലിനീഷ്, സ്വർണാഭരണവുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനിടെ അമ്മയെ കുനിഞ്ഞ് കാൽമുട്ടുകൊണ്ട് നെറ്റിക്കും വാരിയെല്ലിനും ഇടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇതുവഴി തലയിൽ രക്തം കട്ടപിടിക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. ഇതാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.
പ്രതിയെ പേരാമ്പ്ര ബീവറേജ് പരിസരത്തുനിന്നാണ് പിടികൂടിയത്. ഡിവൈ.എസ്.പി.യുടെ നിർദേശപ്രകാരം പേരാമ്പ്ര ഇൻസ്പെക്ടർ പി. ജംഷിദ്, സബ് ഇൻസ്പെക്ടർമാരായ ജിതിൻ വാസ്, ടി. പ്രദീപ്, എസ്.സി.പി.ഒ. അരുൺ ഘോഷ്, സുജിൽ, ഡാൻസഫ് സ്ക്വാഡ് അംഗങ്ങൾ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Follow us on :
Tags:
More in Related News
Please select your location.