Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2025 16:14 IST
Share News :
കൊടകര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ദേശീയപാതയിലൂടെ മിനി ലോറിയില്‍ കടത്തിക്കൊണ്ടു പോവുകയായിരുന്നു അനധികൃത സ്പിരിറ്റ് ശേഖരവുമായി യുവാവ് പിടിയിലായി . ആലപ്പുഴ കൈനകരി മാറാന്തര വീട്ടില്‍ സുരാജ് 33 വയസ്സ് നെയാണ് തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാര്‍ കജട ന്റെ നേതൃത്വത്തില്‍ ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജു കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്.
ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ ഉല്‍പാദനവും വിതരണവും ഉണ്ടാകുവാന്‍ ഇടയുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം റേഞ്ച് തലത്തില്‍ നടത്തപ്പെടുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസിന്റെ മേല്‍നോട്ടത്തിലാണ് പോലീസ് ദേശീയപാതയില്‍ വാഹന പരിശോധന നടത്തിയത്. അതിവേഗതയില്‍ വന്നിരുന്ന ഒരു വാഹനത്തെക്കുറിച്ച് അറിവ് ലഭിച്ചതിന്റെഅടിസ്ഥാനത്തില്‍ പേരാമ്പ്ര അടിപ്പാതയോട് ചേര്‍ന്ന് ചേര്‍ന്ന് നടത്തിയ വാഹന ചെക്കിനിടയാണ് മിനി ലോറിയില്‍ പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ സ്പിരിറ്റ് ശേഖരം കണ്ടെടുത്തത്. പിടികൂടിയ െ്രെഡവറെ ചോദ്യം ചെയ്തതില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് അറിവ് ലഭിച്ചു.
സ്പിരിറ്റിന്റെഉറവിടത്തെ സംബന്ധിച്ചും വില്‍പനയിടങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ഓണത്തിന് മുന്നോടിയായി തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാര്‍ കജട ന്റെ നേതൃത്വത്തില്‍ വനമേഖലകള്‍ കേന്ദ്രീകരിച്ചും , പുഴയോരങ്ങള്‍ക്കരികിലും വ്യാജവാറ്റിനെതിരെയുള്ള റെയ്ഡുകള്‍ നടന്നു വരികയാണ്.
അന്വേഷണ സംഘത്തില്‍ കൊടകര പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ . പി കെ ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ ഡെന്നി .സി .ഡി, ജില്ലാ ഡാന്‍സാഫ് അംഗങ്ങളായ പ്രദീപ് സി ആര്‍ , ജയകൃഷ്ണന്‍ പി പി, സതീശന്‍ മടപ്പാട്ടില്‍ , ഷൈന്‍ ടി ആര്‍, മൂസ പി എം ,സില്‍ജോ വി. യു , ലിജു ഇയ്യാനി , റെജി എ യു , ബിനു എം ജെ, ഷിജോ തോമസ്. ബിജു സി കെ, സോണി സേവ്യര്‍, ഷിന്റൊ കെ ജെ, ശ്രീജിത്ത് ഇ എ ,നിഷാന്ത് എ.ബി, സുര്‍ജിത്ത്‌സാഗര്‍, കൊടകര പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ മാരായ ഷീബ അശോകന്‍, ഗോകുലന്‍ കെ സി, ഷിജു എം എസ് എന്നിവരും ഉണ്ടായിരുന്നു.
സ്പിരിറ്റ് കണ്ടെത്തി പിടികൂടിയതിനാല്‍ ആസന്നമായേക്കാമായിരുന്ന വന്‍ വ്യാജമദ്യദുരന്തത്തിന് തടയിടാന്‍ പോലീസിനായി. സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്തുവാനും മുഴുവനാളുകളെയും കണ്ടെത്തി പിടികൂടുവാനും വിശദമായ അന്വേഷണം നടത്തുന്നതിന് പ്രത്യേകാന്വേഷണ സംഘം രൂപീകരിക്കുമെന്ന് പോലീസ്അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.