Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആഘോഷഗാനങ്ങളുമായി ''ബെസ്റ്റി''

07 Jan 2025 09:56 IST

Saifuddin Rocky

Share News :

സിനിമാ ന്യൂസ്‌

കോഴിക്കോട്: ആദ്യം ഒത്തിരി വിഭവങ്ങളുടെ രുചി നിറച്ച പത്തിരിപ്പാട്ട്. തൊട്ടു പിന്നാലെ കല്യാണത്തിൻ്റെ ചന്തം നിറച്ച മഞ്ചാടിപ്പാട്ട്. രണ്ടു പാട്ടുകൾക്കും സംഗീത പ്രേമികളിൽനിന്ന് ലഭിച്ചത് ഹൃദ്യമായ വരവേൽപ്പ്. വ്യത്യസ്തവും മനോഹരവുമായ അഞ്ച് പാട്ടുകളുമായാണ് "ബെസ്റ്റി" എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന "ബെസ്റ്റി" ഷാനു സമദ് സംവിധാനം ചെയ്യുന്നു. ഒ. എം. കരുവാരക്കുണ്ടിന്റെ രചനയിൽ അൻവർ അമൻ സംഗീതസംവിധാനം നിർവഹിച്ച പത്തിരിപ്പാട്ട് കോഴിക്കോട് നടന്ന ഓഡിയോ ലോഞ്ചിലാണ് പുറത്തിറക്കിയത്.

ഈ ഗാനം പാടുന്നത് ഷഹജ മലപ്പുറം. "മഞ്ചാടിക്കടവിലെ കല്യാണ കുരുവിക്ക് മിന്നാര കസവൊത്ത നാണം..."എന്ന് തുടങ്ങുന്ന കല്യാണ പാട്ട് സമൂഹമാധ്യമ പേജിലൂടെ സൂപ്പർസ്റ്റാർ മോഹൻലാൽ റിലീസ് ചെയ്തു. അഫ്സൽ സിയ ഉൽ ഹഖ് ,ഫാരിഷ ഹുസൈൻ എന്നിവരാണ് ഈ പാട്ട് പാടുന്നത്.

ജലീൽ കെ ബാവയുടെ വരികൾക്ക് അൻവർ അമൻ സംഗീതം പകരുന്നു. മലയാളത്തിലെ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടായ

ഔസേപ്പച്ചനും ഷിബു ചക്രവർത്തിയും വീണ്ടുമൊന്നിക്കുന്ന ബെസ്റ്റിയിലെ മറ്റൊരു മനോഹര ഗാനം അടുത്ത ദിവസം പുറത്തിറങ്ങും.ഷഹീൻ സിദ്ദിഖ്, അഷ്കർ സൗദാൻ, സുരേഷ് കൃഷ്ണ, ശ്രവണ, സാക്ഷി അഗർവാൾ,അബുസലിം ,ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി,സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ അംബിക മോഹൻ, ശ്രീയ ശ്രീ, ക്രിസ്റ്റി ബിന്നെറ്റ് തുടങ്ങിയവർ അഭിനയിക്കുന്നു. എഡിറ്റിംഗ്-ജോൺകുട്ടി,ഛായാഗ്രഹണം-

ജിജു സണ്ണി,സൗണ്ട് ഡിസൈൻ-

എം ആർ രാജാകൃഷ്ണൻ,

സംഘട്ടനം-

ഫീനിക്സ് പ്രഭു,

സ്റ്റിൽസ്-അജി മസ്കറ്റ്,

പ്രൊഡക്ഷൻ കൺട്രോളർ-എസ് മുരുകൻ.


ജനുവരി 24-ന് ബെൻസി റിലീസ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.

Follow us on :

More in Related News