Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2024 19:15 IST
Share News :
ചാവക്കാട്:ജ്വല്ലറി കാവല്‍ക്കാരന് ബാർ ജീവനക്കാരന്റെ ക്രൂര മർദ്ദനം.ചാവക്കാട് മുഗൾ ജ്വല്ലറി സെക്ക്യൂരിറ്റി ജീവനക്കാരനായ തിരുവത്ര പുതിയറ സ്വദേശി കാളീടകത്ത് ഉമ്മറി(60)നെയാണ് മൃഗീയമായി തല്ലി ചതച്ചത്.ചാവക്കാട് സമുദ്ര ബാറിലെ ജീവനക്കാരനായ തൃത്താല മുണ്ടത്തിക്കോട് സ്വദേശി രൺജിത് ആണ് ഉമ്മറിനെ അതിക്രൂരമായി മർദിച്ചത്.ബാറിലേക്ക് കാറുമായി വരുമ്പോൾ വഴിയില്‍ ബൈക്ക് തടസ്സമാകുന്നുണ്ടെന്നാരോപിച്ചാണ് ഉമ്മറിനെ അസഭ്യം പറഞ്ഞ് ക്രൂരമായി മർദിച്ചത്.മർദ്ദനത്തിൽ മൂക്കിന്റെ എല്ല് പൊട്ടുകയും,ശരീരം ആകെ നീര് വന്ന് ഗുരുതര അവസ്ഥയിലാണ്.ചാവക്കാട് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഹയാത്ത് ആശുപത്രിയിലേക്ക് മാറ്റി.സംഭവമറിഞ്ഞ സിപിഐഎം ചാവക്കാട് ലോക്കൽ സെക്രട്ടറി കെ.എച്ച്.സലാം,ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക്ക്,ലോക്കൽ കമ്മിറ്റി അംഗം ടി.എം.ഹനീഫ,ബ്രാഞ്ച് സെക്രട്ടറി സി.കെ.രമേശ്,കൗണ്‍സിലര്‍ ഉമ്മു റഹ്‌മത്ത് എന്നിവർ ആശുപത്രിയിൽ ഉമ്മറിനെ സന്ദർശിച്ചു.ചാവക്കാട് പോലീസിൽ പരാതി നൽകി.പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.