Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 21:49 IST
Share News :
ആലുവ : ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ കുട്ടികൾക്ക് വൈഎംസിഎ ആലുവ സ്പോൺസർ ചെയ്ത ബേബി ബെഡ് വിതരണം ചെയ്തു.
ചൂർണ്ണിക്കര പഞ്ചായത്തിലെ 32 അങ്കണവാടികളിലെയും എല്ലാ കുട്ടികൾക്കും കിടക്കുന്നതിനായി 46 ബേബി ബെഡുകളാണ് വൈഎംസിഎ ആലുവ സൗജന്യമായി നൽകിയത്. കുന്നത്തേരി ജംഗ്ഷനിലുളള 114 ആം നമ്പർ അങ്കണവാടിയിൽ വെച്ചു നടന്ന വിതരണ ഉൽഘാടനം അൻവർ സാദത്ത് എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വൈഎംസിഎ ആലുവ പ്രസിഡന്റ് സാം ഇമ്മാനുവൽ മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, മെമ്പർമാരായ കെ.കെ ശിവാനന്ദൻ, ഷെമീർ ലാല, ലൈല അബ്ദുൾ ഖാദർ, രാജേഷ് പുത്തനങ്ങാടി, വൈഎംസിഎ സെക്രട്ടറി ലെസ് ലി ജോസഫ്, ഡയറക്ടർ ബോർഡ് മെമ്പർ ഷാജി കെ കുര്യൻ, നൈനാൻ വി അലക്സ്, സന്തോഷ് കോശി, ഐസിഡിഎസ് സൂപ്പർവൈസർ നസീമ കെ.ഇ, അങ്കണവാടി ടീച്ചർമാരായ ഷീബ, ധന്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ നന്ദി പറഞ്ഞു സംസാരിച്ച ഐസിഡിഎസ് സൂപ്പർവൈസർ ചില അങ്കണവാടികളിൽ ടിവി ഇല്ലെന്നും ആരെങ്കിലും സ്പോൺസർ ചെയ്യാൻ ഉണ്ടെങ്കിൽ അറിയിക്കണമെന്നും പറഞ്ഞപ്പോൾ ടിവി ഇല്ലാത്ത അങ്കണവാടികൾക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി ടിവി നൽകാമെന്ന് പ്രസിഡന്റ് രാജി സന്തോഷ് അപ്പോൾ തന്നെ അറിയിച്ചു.
നവംബർ മാസത്തിൽ 100 നമ്പർ അങ്കണവാടിയിൽ വെച്ചു വൈഎംസിഎ യുടെ പരിപാടി നടന്നപ്പോൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്കും ഷീല ജോസും വൈഎംസിഎ ഭാരവാഹികളോട് ആലുവ നഗരസഭയിലെ എല്ലാ അങ്കണവാടികളിലും ബേബി ബെഡ് കൊടുത്ത വിഷയം പറയുകയും ചൂർണിക്കര പഞ്ചായത്തിലെ അങ്കണവാടികളിലും കുട്ടികൾക്ക് ബെഡ് നൽകണമെന്നും അഭ്യർത്ഥിച്ചു. തുടർന്ന് പഞ്ചായത്തിലെ 32 അങ്കണവാടികൾക്കും ബേബി ബെഡ് നൽകാമെന്ന് വൈഎംസിഎ ഭാരവാഹികൾ അറിയിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ നിന്നും വാങ്ങിയ നല്ല ക്വാളിറ്റിയുളളതാണ് ബേബി ബെഡ്.
ചൂർണിക്കര പഞ്ചായത്തിനെ പ്രളയകാലത്തും കോവിഡ് സമയത്തും അല്ലാതെയും സഹായിച്ചവരാണ് വൈഎംസിഎ എന്നും സേവന മനസ്തിഥിയോടെയുളള വൈഎംസിഎ ആലുവയുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് പറഞ്ഞു.
Follow us on :
More in Related News
Please select your location.