Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ട്രെയിൻ അട്ടിമറിക്ക് ശ്രമം; ഒഴിവായത് വൻ ദുരന്തം

07 Oct 2024 11:40 IST

- Shafeek cn

Share News :

ലഖ്നോ: ​​റായ്ബറേലിയിൽ ​​ട്രെയിൻ അട്ടിമറിക്ക് ശ്രമം. ട്രാക്കിൽ മൺകൂനയിട്ട അവസ്ഥയിലായിരുന്നു. ലോക്കോ പൈലറ്റുമാരുടെ ഇടപെടലിലൂടെയാണ് അപകടം ഒഴിവായത്. രഘുരാജ് സിങ് സ്റ്റേഷന് സമീപത്ത് ഞായറാഴ്ച പുലർച്ചെയാണ് ട്രെയിൻ അട്ടിമറിക്കുള്ള ശ്രമം നടന്നത്.


ചെറിയൊരു മൺകൂനയാണ് ട്രാക്കിന് മുകളിൽ ഉണ്ടായിരുന്നത്. ലോക്കോ പൈലറ്റുമാർ അറിയിച്ചതിനെ തുടർന്ന് ട്രാക്കിൽനിന്ന് മണ്ണുനീക്കി പാത ഗതാഗത യോഗ്യമാക്കുകയായിരുന്നു. അതേസമയം, ദിവസങ്ങളായി പ്രദേശത്ത് റോഡിന്റെ പണി നടക്കുന്നുണ്ട്. ഇതിനായി എടുത്ത മണ്ണ് ലോറിയിൽ മറ്റ് പ്രദേശങ്ങളിൽ കൊണ്ടിടാറുണ്ട്. ഇത്തരത്തിൽ എടുത്ത മണ്ണാണോ റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടതെന്ന് സംശയമുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും പുരോഗമിക്കുകയാണ്.

Follow us on :

More in Related News