Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 17:54 IST
Share News :
അതിരപ്പിള്ളി:
അതിരപ്പിളളിയിൽ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ പിടികൂടി ചികിത്സിക്കുന്നതിനായി വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയയും 20 അംഗ സംഘവും ഇന്ന് അതിരപ്പിള്ളിയിലെത്തും. കുങ്കി ആനകളെ ഉപയോഗിച്ച് പരിക്കേറ്റ ആനയെ പിടികൂടിയ ശേഷമാകും ചികിത്സ ആരംഭിക്കുക..
അതിരപ്പിള്ളി ഏഴാറ്റുമുഖം ഭാഗത്താണ് മസ്തകത്തിൽ പരിക്കേറ്റ് വ്രണമായ നിലയിൽ കൊമ്പനാനയെ കണ്ടെത്തുന്നത്. ആനയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ ദൃശ്യങ്ങൾ സഹിതം വാർത്ത നൽകിയിരുന്നു. മുറിവിൽ നിന്നും പഴുപ്പ് ഒഴുകുന്ന തടക്കമുള്ള ദൃശ്യങ്ങൾ സഹിതം ആയിരുന്നു വാർത്തകൾ . ഇതോടെ ആനയെ ചികിത്സിക്കാൻ വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയക്ക് ചികിത്സ ചുമതലകൾ നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. ഈ
ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡോ. അരുണും 20 അംഗ സംഘവും ഇന്ന് അതിരപ്പിള്ളിയിലെത്തുന്നത് . ആനയെ പിടികൂടുന്നതിനായി വിക്രം, സുരേന്ദ്രൻ എന്നീ കുങ്കിയാനകളേയും അതിരപ്പിള്ളിയിൽ എത്തിക്കും. ആനയെ മയക്ക് വെടിവെച്ച് കുങ്കിയാനകളുടെ സഹായത്തോടെ
പിടികൂടി ചികിത്സ നൽകാനാണ് തീരുമാനം. ചികിത്സ ആരംഭിക്കുന്നതിന് മുന്നോടിയായി വെറ്ററിനറി ഡോക്ടർമാരായ , ഡേവിഡ് , ബിനോയ്, മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ കാലടി രണ്ടാം ബ്ലോക്ക് പ്ലാന്റേഷൻ പ്രദേശത്ത് ഉള്ള ആനയെ നിരീക്ഷിച്ചുവരികയാണ്. തൃശ്ശൂർ - എറണാകുളം ജില്ലാ അതിർത്തി പ്രദേശമായതിനാൽ വാഴച്ചാൽ , ചാലക്കുടി , മലയാറ്റൂർ ഡി.എഫ്.ഒമാരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.