Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2024 13:05 IST
Share News :
ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഇംഗ്ലീഷ് വിഭാഗം ഡയറക്ടർ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധ്യാനകേന്ദ്രം നിർമ്മിച്ച് നൽകുന്ന അൻപത് നിർദ്ധന കുടുംബങ്ങൾക്ക് സ്ഥലവും വീടും കൈമാറുന്ന രേഖാസമർപ്പണവും, ആയിരത്തി അഞ്ഞൂറ് നിർധന കുംടുബങ്ങളെ ജീവിതാന്ത്യംവരെ സൗജന്യമായി പരിപാലിക്കുന്ന പതിനാല് സാന്ത്വന കേന്ദ്രങ്ങളുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷവും, നൂറ് കിടപ്പ് രോഗികൾക്ക് ജീവിതാന്ത്യംവരെ പരിചരണം നൽകുന്ന വയോമിത്രം പുനരധിവാസ പദ്ധതിയുടെ താക്കോൽ സമർപ്പണവും ശിലാഫലകം അനാച്ഛാദനവും മുഖ്യമന്ത്രി നിർവ്വഹിക്കും. 23ന് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 02- 30ന് ഡിവൈൻ ധ്യാനകേന്ദ്രം മലയാളം വിഭാഗത്തിൽവച്ച് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തും. ചാലക്കുടി എം. പി. ബെന്നി ബെഹന്നാൻ, കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ്ജ്, ജോസ് കെ മാണി മുൻ എം.പി, ഇടുക്കി എം. പി. ഡീൻ കുര്യാക്കോസ്, തൊടുപുഴ എം.എൽ.എ. പി.ജെ. ജോസഫ്, തൃശ്ശൂർ എം.എൽ.എ. പി. ബാലചന്ദ്രൻ, അങ്കമാലി എം.എൽ.എ. റോജി എം.ജോൺ, പിറവം എം.എൽ.എ. അനൂപ് ജേക്കബ്, കടുത്തുരുത്തി എം.എൽ. എ. മോൻസ് ജോസഫ്, പുതുപ്പള്ളി എം.എൽ.എ. ചാണ്ടി ഉമ്മൻ, ചാലക്കുടി എം.എൽ. എ. സനീഷ് കുമാർ ജോസഫ്, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, സുപ്രീം കോടതി മുൻ ജസ്റ്റീസ് സിറിയക്ക് ജോസഫ് തുടങ്ങി അധ്യാത്മിക- സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിച്ച് പ്രസംഗിക്കും.
അന്നേദിവസം രാവിലെ11ന് പൗരോഹിത്യ സുവർണ്ണ ജൂബിലേറിയൻ ഡോ. അഗസ്റ്റിൻ വല്ലൂരാന്റെ കൃതഞ്ജതാബലിയോടെയാണ് ആഘോഷങ്ങൾക്ക് ആരംഭം കുറിക്കുന്നുന്നത്.
Follow us on :
Tags:
More in Related News
Please select your location.