Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയമസഭ തെരഞ്ഞെടുപ്പ്; പ്രശ്നബാധിത പ്രദേശത്ത് പോലീസ് റൂട്ട് മാർച്ച് നടത്തി.

12 Mar 2026 18:07 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിയമസഭ

തെരഞ്ഞെടുപ്പിനു മുന്നോടിയായി സുരക്ഷയുടെ ഭാഗമായി പ്രശ്നബാധിത പ്രദേശങ്ങളിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. തലയോലപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ വടയാർ മുതൽ പൊട്ടൻചിറ വരെയുള്ള പ്രശ്നബാധിത ബൂത്ത് പ്രദേശത്താണ് പോലീസ് റൂട്ട് മാർച്ച് നടത്തിയത്. കേന്ദ്രസേനയെ ഉൾപ്പെടുത്തി വ്യാഴാഴ്ച വൈകിട്ട് 4 മണി മുതലാണ്  റൂട്ട് മാർച്ച് നടത്തിയത്. സായുധ ധാരികളായ കേന്ദ്രസേനയുടെ 56 പേർ ഉൾപ്പെടെ 80 സേന അംഗങ്ങളാണ് റൂട്ട് മാർച്ചിൽ പങ്കെടുത്തത്. തലയോലപ്പറമ്പ് പോലീസ് സബ് ഇൻസ്പെക്ടർ പി. എസ് സുധീരൻ റൂട്ട് മാർച്ച് നയിച്ചു.

Follow us on :

More in Related News