Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ബൂത്തുകള്‍ തയ്യാര്‍;

08 Apr 2026 20:14 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി കോട്ടയം ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളും ഒരുങ്ങി. ഇന്ന് (ഏപ്രില്‍ ഒന്‍പത്) രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. ആറുമണിക്ക് വരിയിലുള്ളവര്‍ക്കെല്ലാം വോട്ട് ചെയ്യാന്‍ അവസരം നല്‍കും.

പോളിംഗ് സാമഗ്രികളുമായി ഇന്ന് (ഏപ്രില്‍ 8) ബൂത്തുകളില്‍ എത്തിയ പോളിംഗ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി. 

നാളെ(ഏപ്രില്‍ 9) വോട്ടിംഗിന് മുന്നോടിയായി രാവിലെ 5.30ന് ആറിന് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത അന്തിമമായി സ്ഥിരീകരിക്കുന്നതിനുള്ള മോക് പോള്‍ നടത്തും.

 സ്ഥാനാര്‍ഥികളുടെ പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ നടക്കുന്ന മോക് പോളില്‍ നോട്ട ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞത് 50 വോട്ടെങ്കിലും ചെയ്യും. മോക് പോളില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ മായ്ക്കുകയും വിവിപാറ്റ് സ്ലിപ്പുകള്‍ നീക്കുകയും ചെയ്തശേഷം വോട്ടിംഗ് യന്ത്രം സീല്‍ ചെയ്യും. തുടര്‍ന്നാണ് വോട്ടെടുപ്പ് ആരംഭിക്കുക. 

എല്ലാ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും വ്യഴാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പാലാ കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍, പാലാ സെന്റ് വിന്‍സെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വൈക്കം-സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ എച്ച്.എസ്.എസ്, അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടയം എം.ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുതുപ്പള്ളി ഡോണ്‍ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍, ചങ്ങനാശേരി എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞിരപ്പള്ളി-സെന്റ് ഡൊമിനിക്‌സ് കോളജ്, അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് എന്നിവിടങ്ങളില്‍ നടന്ന പോളിംഗ് സാമഗ്രികളുടെ വിതരണത്തിന് വരണാധികാരികള്‍ നേതൃത്വം നല്‍കി. 

പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥരെ പ്രത്യേകം ഏര്‍പ്പെടുത്തിയ വാഹനങ്ങളില്‍ പോലീസ് സംരക്ഷണത്തിലാണ് പോളിംഗ് ബൂത്തുകളില്‍ എത്തിച്ചത്. വിതരണ കേന്ദ്രങ്ങളിലെ ക്രമീകരണങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ രാവിലെ വിലയിരുത്തി.



Follow us on :

More in Related News