Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 13:45 IST
Share News :
എടപ്പാൾ : സൗഹൃദം സ്ഥാപിച്ച് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 10 ലക്ഷം രൂപ തട്ടിയെടുത്ത അസം സ്വദേശികള്‍ പിടിയില്‍. കുറ്റിപ്പുറം തങ്ങള്‍പ്പടിയിലെ ലോഡ്ജില്‍ താമസക്കാരായ യാസ്മിൻ ആലം (19) ഖദീജ ഖാത്തൂൻ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.
കുറ്റിപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശിയാണ് ഹണിട്രപ്പില്‍ കുടുങ്ങിയത്. എടപ്പാളില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന യുവാവിനോട് ബന്ധം സ്ഥാപിച്ചാണ് പ്രതികള്‍ കെണിയൊരുക്കിയത്. കടയില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിനായി എത്തിയ യാസ്മിൻ ആലം യുവാവുമായി സൗഹൃദം സ്ഥാപിച്ചു. നന്നായി ഹിന്ദി സംസാരിക്കുന്നതിനാല്‍ സൗഹൃദം വളർന്നു. ഇതോടെ യാസ്മിൻ ആലവും ഖദീജ ഖാത്തൂനും ചേർന്ന് ഹണിട്രാപ്പ് പദ്ധതി ഒരുക്കി.
പ്രതികള്‍ താമസിക്കുന്ന കുറ്റിപ്പുറം തങ്ങള്‍പടിയിലെ ലോഡ്ജ് മുറിയിലേക്ക് യുവാവിനെ വിളിച്ചുവരുത്തുകയും ഖദീജ ഖാത്തൂനെ പരിചയപ്പെടുത്തുകയും ചെയ്തു. തന്റെ കൂട്ടുകാരിയാണെന്നു പറഞ്ഞാണ് ഖദീജയെ ആലം പരിചയപ്പെടുത്തിയത്. ഇതിനു ശേഷം ഇരുവരും ചേർന്ന് യുവാവിന് വിരുന്നൊരുക്കുകയും മദ്യം നിർബന്ധിച്ച് കുടിപ്പിക്കുകയും ചെയ്തു. മദ്യലഹരിയിലായ യുവാവിനെ യുവതിയുടെ കൂടെ കിടത്തി അശ്ലീല വിഡിയോകള്‍ ചിത്രീകരിക്കുകയും യുവാവിന്റെ കൈ വശമുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ചെയ്തു.
അഞ്ചു തവണയായി സംഘം യുവാവിനെ ഭീഷണിപ്പെടുത്തി ലോഡ്ജ് മുറിയില്‍ എത്തിച്ചിട്ടുണ്ട്. ഈ സമയങ്ങളിലെല്ലാം വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍നിന്ന് ഗൂഗിള്‍പേ വഴിയും എ.ടി.എം വഴിയും നേരിട്ടും സംഘം പണം തട്ടിയെടുത്തു.
കഴിഞ്ഞ ഒരു മാസത്തിനിടെ പത്തു ലക്ഷം രൂപയാണ് സംഘം കൈക്കലാക്കിയത്.
കൈവശമുണ്ടായിരുന്ന പണം തീർന്നതോടെ പലരില്‍നിന്നും പണം തരപ്പെടുത്തിയാണ് യുവാവ് ഹണിട്രാപ്പ് സംഘത്തിന് നല്‍കിവന്നിരുന്നത്.
ഭീഷണിപ്പെടുത്തലും പണം തട്ടിയെടുക്കലും തുടർന്നതോടെ ഗത്യന്ത രമില്ലാതായ യുവാവ് അവസാനം സഹോദരിയോട് 16,000 രൂപ കടം വാങ്ങി സംഘത്തിന് നല്‍കി. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന സഹോദരിയില്‍ നിന്ന് പണം വാങ്ങിയ വിവരം വീട്ടുകാർ അറിഞ്ഞതോടെ താൻ കെണിയില്‍ കുടുങ്ങിയ കഥ യുവാവ് വീട്ടുകാരോട് വിവരിച്ചു.
അതോടെ യുവാവിന്റെ ബന്ധുക്കള്‍ കുറ്റിപ്പുറം പോലീസിൽ പരാതി നൽകി.
പോലീസ് ലോഡ്ജ് മുറി റെയ്ഡ് ചെയ്യുകയും പ്രതികളെ പിടികൂടുകയും ചെയ്യുകയകയിരുന്നു. മുംബൈയിലായിരുന്ന യുവാവ് അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തി എടപ്പാളിലെ മൊബൈല്‍ ഷോപ്പില്‍ ജോലിക്ക് കയറിയത്. മുംബൈയില്‍ ജോലി ചെയ്തിരുന്ന അച്ഛൻ മരിച്ചതിനെ തുടർന്ന് ലഭിച്ച ഇൻഷുറസ് പണവും മുത്തശ്ശി നല്‍കിയ മൂന്നു ലക്ഷവും ഉള്‍പ്പെടെയുള്ള തുകയാണ് സംഘം തട്ടിയെടുത്തത്.
പിടിയിലായ പ്രതികളില്‍നിന്ന് മൊബൈല്‍ ഫോണ്‍, അശ്ലീല വിഡിയോകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പോലീസ്
കണ്ടെടുത്തു. പ്രതികള്‍ വേറെ ആരെയെങ്കിലും സമാന രീതിയില്‍ കെണിയില്‍പെടുത്തിയിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.